ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്: രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടു രൂപ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ച് ഇന്ധനവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 2.61 രൂപയും, ഡീസലിന് 2.71 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. പുതിയ വര്‍ധനവോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 115.32 രൂപയായും, ഡീസല്‍ വില 104.41 രൂപയായും കുതിച്ചുയര്‍ന്നു.

വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ മാത്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് ആകെ 8 രൂപയുടെ അധിക ബാധ്യതയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ അസ്ഥിരതയുമാണ് വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പെട്രോള്‍-ഡീസല്‍ വില ഈ രീതിയില്‍ കുതിച്ചുയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകള്‍ വര്‍ധിക്കുന്നതിനും കാരണമാകും. വരും ദിവസങ്ങളിലും വില ഇനിയും കൂടിയേക്കുമെന്ന സൂചനകള്‍ സാധാരണ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബംഗാളില്‍ തെറ്റ്… കേരളത്തില്‍ ശരി?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ്...

കോട്ടിട്ട പാറ്റയ്ക്ക് എന്തു സംഭവിക്കും?

ഫോണ്‍ തുറന്നാല്‍ ഇപ്പോള്‍ ഒരൊറ്റ ശബ്ദമേയുള്ളൂ. കോക്രോച്ച് ജനതാ പാര്‍ട്ടി! അഥവാ...

മെലോണിയും മോദിയും; ‘മെലഡി’ ഡിപ്ലോമസി!

'മെലഡി ഇത്ത്‌നി ചോക്ലേറ്റി ക്യൂ ഹേ?' - വര്‍ഷങ്ങളായി നമ്മള്‍ ടിവിയില്‍...

തമാശയോ? ഡിജിറ്റല്‍ വിപ്ലവമോ? അഭിജീത് ദിപ്‌കെ ആര്?

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്ന് ഒരു പേരിന് പിന്നാലെയാണ്.'കോക്കറോച്ച് ജനതാ പാര്‍ട്ടി'.വെറും...