ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം മുമ്പെങ്ങുമില്ലാത്തവിധം സംഘര്‍ഷഭരിതമായിരിക്കുന്നു. പാറ്റകളെന്ന് പരിഹസിച്ചു തള്ളിയ സിജെപിയുടെ സമരമാണ് അപ്രതീക്ഷിതമായി ഡല്‍ഹിയുടെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിച്ചത്. ഭരണത്തിലേറിയ ശേഷം ഇതാദ്യമായി കിട്ടിയ കനത്ത പ്രഹരത്തില്‍ നിന്നും ബിജെപിയും സര്‍ക്കാരും ഇനിയും മോചിതരായിട്ടില്ല.
ഒരു സമരത്തിന് എങ്ങനെയാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇത്രയും വലിയൊരു രാഷ്ട്രീയ പ്രഹരം നല്‍കാന്‍ കഴിഞ്ഞത്? ഭരണവും പാര്‍ട്ടിയും കൈപ്പിടിയിലൊതുക്കി മുന്നോട്ടുപോയ മോദി-അമിത് ഷാ അപ്രമാദിത്വത്തിന് എന്താണ് സംഭവിച്ചത്?
സിജെപിയുടെ സമരം തുടങ്ങിയപ്പോള്‍ അതിനെ അത്ര ഗൗരവത്തോടെയല്ല കേന്ദ്ര നേതൃത്വം കണ്ടത്. ‘പാറ്റകളെപ്പോലെ ഇല്ലാതാകും’ എന്ന പരിഹാസത്തോടെ അവഗണിച്ചു. എന്നാല്‍, ആ തീരുമാനമാണ് ബിജെപിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.
സമരം അടിച്ചമര്‍ത്താന്‍ നോക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പോലീസ് നടപടികളും അക്രമങ്ങളും കൂടിയപ്പോള്‍ ജനരോഷം ആളിപ്പടര്‍ന്നു. ഒടുവില്‍, മറ്റ് വഴികളില്ലാതെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് കാര്യങ്ങളെത്തി.
പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്!
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന നിര്‍ണായക തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍, ബിജെപിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളോ മന്ത്രിസഭയിലെ പ്രമുഖരോ ഒന്നും മുന്‍നിരയിലേക്ക ചര്‍ച്ചകള്‍ക്കോ പ്രതിരോധത്തിനോ വന്നില്ല. എല്ലാവരും മാറിനിന്നു. മോദി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന അമിത് ഷായെ ഈ സമയത്തൊന്നും രംഗത്തേ കണ്ടില്ല. സമരക്കാരുമായി ചര്‍ച്ച നടത്താനോ, ആഭ്യന്തരമന്ത്രി എന്ന നിലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനോ അദ്ദേഹം എത്തിയില്ല.
ഒടുവില്‍, തന്റെ പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായി മോദിക്ക് തന്നെ മൗനം വെടിഞ്ഞ് നേരിട്ടിടപെടേണ്ടി വന്നു. അര്‍ദ്ധരാത്രിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയുമായി വന്ന് വിശദീകരണം നല്‍കേണ്ടി വന്നു.
എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ഇത്ര വലിയ വിഷയമാകുന്നുവെന്ന് ചോദിച്ചാല്‍, അതിന് കാരണം രാജ്യം ഭരിക്കുന്ന അധികാര കേന്ദ്രത്തിന്റെ അടിത്തറയിലാണ് പ്രഹരമേറ്റിരിക്കുന്നത് എന്നതാണ്.
ഒന്നാമതായി, അജയ്യരെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഇമേജ് തകര്‍ന്നു.
നരേന്ദ്ര മോദി – അമിത് ഷാ കോമ്പോയ്ക്ക് രാജ്യത്ത് ഒരു പ്രത്യേക ഇമേജ് ഉണ്ടായിരുന്നു. ‘ഇവര്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്ന വിശ്വാസം. ആ ഒരു ഇമേജിനാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്. പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ഇരുവര്‍ക്കുമെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
രണ്ടാമതായി, അമിത് ഷാക്ക് അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടിയാണ്.
വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ഉപപ്രധാനമന്ത്രി സ്ഥാനം അമിത് ഷാ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഡല്‍ഹിയിലെ സംസാരം. എന്നാല്‍ സിജെപി സമരം ആ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി. സമരം കൈകാര്യം ചെയ്ത രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ അമര്‍ഷമുണ്ട്.
മൂന്നാമതായി, ഭരണകൂടം സമരത്തെ നേരിട്ട രീതിയാണ്.
സമരക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണും എകെ 47 ഉം വരെ ഉപയോഗിച്ചുവെന്ന ആരോപണം നിസ്സാരമല്ല. പോലീസും ദ്രുതകര്‍മ്മ സേനയും ചെയ്ത കാര്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉത്തരം പറയേണ്ടി വരും. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലുമെത്തിക്കഴിഞ്ഞു. സമരത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
വരും ദിവസങ്ങളില്‍ ഇതിന്റെയെല്ലാം തുടര്‍ചലനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനുഭവപ്പെടും. പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യം അമിത് ഷാ ആയിരിക്കും. ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വീഴ്ചകള്‍ പാര്‍ലമെന്റിലും പുറത്തും വലിയ ചര്‍ച്ചയാകും. കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാം.
ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്:
ഈ ഘട്ടത്തില്‍ അമിത് ഷായെ സംരക്ഷിക്കാന്‍ മോദിയും ബിജെപിയും തയ്യാറാകുമോ?
അതോ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്വന്തം പ്രതിച്ഛായ രക്ഷിക്കാന്‍ വേണ്ടി മാറ്റങ്ങള്‍ വരുത്തുമോ? മോദി-അമിത് ഷാ കൂട്ടുകെട്ടിലെ ആധിപത്യം അവസാനിക്കുകയാണോ?
എന്തായാലും ഒരു കാര്യം വ്യക്തമാണ്. സിജെപിയുടെ സമരം ബിജെപിയുടെ ഉള്ളിലെ രാഷ്ട്രീയം മാറ്റിയെഴുതുകയാണ്. വരും ദിവസങ്ങളില്‍ ഏതൊക്കെ രീതിയില്‍ അത് പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്.
സമരത്തെക്കുറിച്ച് അമിത് ഷാ എന്തെഹ്കിലും പ്രതികരണം നടത്തിയോ. ചര്‍ച്ചകള്‍ക്കും അമിത് ഷആ ഇല്ലായിരുന്നു
ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷാ അല്ലേ ചര്‍ച്ചകള്‍ക്കു മുന്‍ കൈ എടുക്കേണ്ടത്. സമരത്തെ നിയ്ന്തിക്കാനും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത്ഷാ അല്ലേ മുന്‍കൈ എടുക്കേണ്ടത്.


