യുദ്ധത്തില്‍ ട്രംപ് ബ്രേക്കെടുത്തതിനു കാരണങ്ങളിതാണ്?

Date:

ഇറാനെതിരെ വമ്പന്‍ ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ശാന്തനായി മാറുന്ന കാഴ്ചയാണ് രണ്ടു ദിവസമായി കാണുന്നത്! തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിച്ച അമേരിക്കന്‍ സൈന്യം, വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെട്ടെന്ന് എല്ലാം നിര്‍ത്തിവെച്ചു.

ട്രംപ് ബാക്ക് അടിച്ചതോടെ ഇറാനും തിരിച്ചടി താത്കാലികമായി നിര്‍ത്തി. ട്രംപിന്റെ പിന്‍വാങ്ങല്‍ കണ്ട് ലോകം മുഴുവന്‍ ആശ്ചര്യത്തോടെ ചോദിക്കുകയാണ്-എന്താണ് പെട്ടെന്ന് സംഭവിച്ചത്? വമ്പന്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതിയ ട്രംപ് എന്തുകൊണ്ടാണ് പെട്ടെന്ന് സൈന്യത്തോട് ശാന്തരാകാന്‍ പറഞ്ഞത്? ഇതൊരു തന്ത്രപരമായ പിന്മാറ്റമാണോ? അതോ ട്രംപിന് തിരിച്ചറിവു വന്നോ?

ട്രംപിന്റെ വാര്‍റൂമില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ അത്രനല്ലതല്ല. വൈറ്റ് ഹൗസിനുള്ളില്‍ യുദ്ധത്തിനെതിരെ കടുത്ത ഭിന്നത രൂക്ഷമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റ് ഡെ.ഡി വാന്‍സും , അമേരിക്കയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും ട്രംപിന്റെ ഇറാന്‍ നയത്തിനെതിരെ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു.

ട്രംപ് യുദ്ധം തത്കാലത്തേക്ക് നിര്‍ത്തിവെച്ചതിനു ചില കാരണങ്ങളുണ്ട്.

ഒന്നാമത്തെ കാരണം: ആയുധപ്പുര കാലിയാകുന്നു!അമേരിക്കയുടെ കൈവശമുള്ള അത്യാധുനിക പ്രതിരോധ മിസൈലുകളും പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകളും അതിവേഗം തീരുകയാണ്. വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്കയുടെ സ്വന്തം സൈനിക താവള സംരക്ഷണം പോലും അപകടത്തിലാകുമെന്ന് ജനറല്‍ ഡാന്‍ കെയ്ന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കി.

രണ്ടാമത്തെ കാരണം: വൈറ്റ് ഹൗസിലെ ഭിന്നത! ട്രംപ് എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, വൈസ് പ്രസിഡന്റും പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കടുത്ത ആശങ്കയിലാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിലേക്ക് അമേരിക്ക വലിച്ചിഴയ്ക്കപ്പെടുമോയെന്ന പേടിയുണ്ട് അവര്‍ക്ക്.

മൂന്നാമത്തെ കാരണം: ജനങ്ങളുടെയും പ്രതിനിധി സഭയുടെയും എതിര്‍പ്പ്!അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും മറ്റൊരു യുദ്ധത്തെ പിന്തുണയ്ക്കുന്നില്ല. കോണ്‍ഗ്രസിലും യു.എസ് ജനപ്രതിനിധി സഭയിലും ട്രംപിന്റെ തീരുമാനത്തിനെതിരെ കടുത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖര്‍ പോലും ട്രംപിനെതിരെ സംസാരിച്ചു തുടങ്ങി.

ചുരുക്കത്തില്‍, പുറത്ത് ഇറാനെയും അകത്ത് സ്വന്തം ടീമിനെയും ജനങ്ങളെയും ഒരുപോലെ നേരിടേണ്ട അവസ്ഥയിലായിരിക്കുകയാണ് ട്രംപ്!

ജെഡി വാന്‍സും ഡാന്‍ കെയ്‌നും ട്രംപിനോട് മറുത്തു പറയാന്‍ ചിലകാരണങ്ങളുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

വര്‍ഷങ്ങളായി ലോകമെമ്പാടും ആയുധങ്ങള്‍ വിതരണം ചെയ്യുന്നു അമേരിക്ക. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആയിരക്കണക്കിന് മിസൈലുകളാണ് മിഡില്‍ ഈസ്റ്റില്‍ ഉപയോഗിച്ചത്. ഇനിയും പോരാട്ടം തുടര്‍ന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് വേണ്ടത്ര ആയുധങ്ങള്‍ ഉണ്ടാകില്ലെന്ന് പെന്റഗണ്‍ തുറന്നു പറഞ്ഞു കഴിഞ്ഞു.

സൈനിക നടപടിയേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാണ് ഇപ്പോള്‍ നല്ലതെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചു.

ഇറാനെതിരെ സമഗ്ര യുദ്ധം ഉണ്ടായാല്‍ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരും. ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനങ്ങള്‍ക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് മനസിലാക്കി.

അതുകൊണ്ടാണ് ജനറല്‍ ഡാന്‍ കെയ്‌നും ജെഡി വാന്‍സും ‘ഇനിയൊരു വലിയ മുന്നേറ്റം അപകടമാണ്’ എന്ന് ട്രംപിനെ ബോധ്യപ്പെടുത്തിയത്.

ഇനി എന്തായിരിക്കും സംഭവിക്കുക. മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്.

ഒന്നാമത്തെ സാധ്യത: ചര്‍ച്ചകള്‍ വിജയിക്കുന്നു. അമേരിക്കയും ഇറാനും തമ്മില്‍ ഒരു താത്കാലിക കരാറിലെത്തുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ലോകത്തിന് വലിയൊരു ആശ്വാസമാകും.

രണ്ടാമത്തെ സാധ്യത: ഇതൊരു താത്കാലിക ഇടവേള മാത്രമായിരിക്കും! അമേരിക്ക ആയുധങ്ങള്‍ പുനഃസംഘടിപ്പിച്ച്, കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കും. ആക്രമണം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ ‘ലോക്ക്ഡ് ആന്റ് ലോഡഡ്’ ആണെന്നാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്.

മൂന്നാമത്തെ സാധ്യത: വൈറ്റ് ഹൗസിലെ ആഭ്യന്തര ഭിന്നത രൂക്ഷമായി, ട്രംപിന്റെ സൈനിക അധികാരം കോണ്‍ഗ്രസ് വെട്ടിച്ചുരുക്കുന്നു.

ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആയുധബലം കൊണ്ട് മാത്രം കാര്യങ്ങള്‍ സാധിക്കാന്‍ കഴിയില്ലെന്ന് വൈറ്റ് ഹൗസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത് ട്രംപിന്റെ തന്ത്രപരമായ പിന്മാറ്റമാണോ, അതോ അമേരിക്കയുടെ പരാജയത്തിന്റെ തുടക്കമാണോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജെന്‍Z തരംഗം ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ?

ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍...

പെല്ലറ്റ് ഗണ്‍ പ്രയോഗം? അമിത് ഷായ്ക്കുനേരേ വിരല്‍ ചൂണ്ടി രാഹുല്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു. സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍...

ഇ20 ജനതാ പാര്‍ട്ടി : ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പുതിയ അധ്യായം

ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ വിചാരിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെ കസേരയില്‍ നിന്ന്...

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്...