ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

Date:

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു ആഡംബര കപ്പല്‍, അവിടെ സംഭവിച്ച നിഗൂഢ മരണങ്ങള്‍.. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ‘ഹാന്റാവൈറസ്’ ആണ്. കോവിഡിനെപ്പോലെ ഇത് ലോകത്തെ വിറപ്പിക്കുമോ? ഇന്ത്യയ്ക്കും ഭീഷണിയുണ്ടോ?

എം.വി ഹോണ്ടിയസ് ആഢംബര കപ്പലിലെ സംഭവം
സംഭവങ്ങളുടെ തുടക്കം അര്‍ജന്റീനയിലെ ഉഷ്വായില്‍ നിന്നാണ്. ഇവിടെ നിന്നും ഏപ്രില്‍ ഒന്നിന് യാത്ര തിരിച്ച ‘എം.വി ഹോണ്ടിയസ്’ എന്ന ആഢംബര കപ്പലില്‍ 147 യാത്രക്കാരുണ്ടായിരുന്നു. കേപ് വെര്‍ദെ ലക്ഷ്യമാക്കി നീങ്ങിയ കപ്പലില്‍ ദൗര്‍ഭാഗ്യകരമായ ചില മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആദ്യ മരണം ഏപ്രില്‍ 11-ന്. ഒരു ഡച്ച് പൗരന്‍ കപ്പലില്‍ വെച്ച് മരിച്ചു.
തുടര്‍ മരണങ്ങള്‍: ഇദ്ദേഹത്തിന്റെ ഭാര്യ സൗത്ത് ആഫ്രിക്കയില്‍ വെച്ചും, മറ്റൊരു യാത്രക്കാരന്‍ കപ്പലില്‍ വെച്ചും മരിച്ചു.
ആകെ 3 മരണങ്ങള്‍. തുടര്‍ന്നുള്ള പരിശോധനയില്‍ സ്ഥിരീകരിച്ചത് മരണകാരണം ‘ആന്‍ഡീസ് വൈറസ്’ (Andes virus) എന്ന ഹാന്റാവൈറസ് ബാധയെ തുടര്‍ന്നാണെന്നാണ്. രണ്ട് ഇന്ത്യന്‍ ജീവനക്കാരും ഈ കപ്പലിലുണ്ട്.

എന്താണ് ഹാന്റാവൈറസ്?

എന്താണ് ഹാന്റാ വൈറസ്? ഇതൊരു പുതിയ വൈറസല്ല. പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് ഇതിനെക്കുറിച്ച് അറിയാം.
ഹാന്റാവൈറസ് പ്രധാനമായും എലികളിലൂടെയും മറ്റുമാണ് പകരുന്നത്.

എങ്ങനെ പകരുന്നു?
രോഗബാധയുള്ള എലികളുടെ മൂത്രം, വിസര്‍ജ്യം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പുറത്തെത്തുന്നു.
ഇവ ഉണങ്ങിപ്പൊടിഞ്ഞ് വായുവില്‍ കലരുമ്പോള്‍ , ശ്വസിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്നു.
അപൂര്‍വ്വമായി എലികളുടെ കടിയേല്‍ക്കുന്നതിലൂടെയും പകരാം.

കോവിഡും ഹാന്റാവൈറസും തമ്മിലുള്ള വ്യത്യാസം

നമ്മുടെ പ്രധാന ചോദ്യം ഇതാണ്: ഹാന്റാ വൈറസ് കോവിഡിനെപ്പോലെ പടരുമോ? ഉത്തരം ‘ഇല്ല’ എന്നാണ്.

കോവിഡ് വായുവിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുമ്പോള്‍ ഹാന്റാവൈറസ് പ്രധാനമായും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അത്യപൂര്‍വ്വം.
കോവിഡ് ബാധിച്ചാലുള്ള മരണനിരക്ക് ഏകദേശം 1% മുതല്‍ 3% വരെയാണെങ്കില്‍ ഹാന്റാവൈറസ് പള്‍മണറി സിന്‍ഡ്രോം ബാധിച്ചാല്‍ മരണനിരക്ക് 35% മുതല്‍ 50% വരെയാകാം.
കോവിഡിന്റെ വ്യാപന ശേഷി വളരെ കൂടുതലാണ്. എന്നാല്‍ ഹാന്റാ വൈറസിന്റെ വ്യാപനശേഷി വളരെ കുറവാണ്.്
ചുരുക്കത്തില്‍: ഹാന്റാവൈറസ് കോവിഡിനെക്കാള്‍ മരണസാധ്യതയുള്ളതാണെങ്കിലും വ്യാപനശേഷി വളരെ കുറവാണ്.

ആന്‍ഡീസ് വൈറസ് – കപ്പലിലെ വില്ലന്‍

ഹോണ്ടിയസ് കപ്പലില്‍ കണ്ടെത്തിയ ‘ആന്‍ഡീസ് വൈറസ്’ തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരു ഹാന്റാവൈറസ് വിഉഭാഗമാണ്. മറ്റ് ഹാന്റാവൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ പരിമിതമായി മാത്രം പകരാന്‍ ശേഷിയുള്ള ഒരേയൊരു വിഭാഗം ഇതാണെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് കപ്പലില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.
രോഗലക്ഷണങ്ങള്‍

ഹാന്റാവൈറസ് ബാധിച്ചാല്‍ രണ്ട് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകാറുള്ളത്:
HPS (Hantavirus Pulmonary Syndrome): ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. പനി, പേശിവേദന, കഠിനമായ ക്ഷീണം എന്നിവയ്ക്ക് പിന്നാലെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. ഇതിനാണ് മരണനിരക്ക് കൂടുതല്‍.
HFRS (Haemorrhagic Fever with Renal Syndrome): ഇത് വൃക്കകളെ ബാധിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.
ഇന്ത്യയ്ക്ക് ഭീഷണിയുണ്ടോ?

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഐ.സി.എം.ആര്‍ (ICMR) നല്‍കുന്ന സൂചനകള്‍ പ്രകാരം:
ഇന്ത്യയില്‍ കാണപ്പെടുന്ന ഹാന്റാവൈറസ് വിഭാഗങ്ങള്‍ (ഉദാഹരണത്തിന് തായ്‌ലന്‍ഡ് വൈറസ് പോലുള്ളവ) കപ്പലില്‍ കണ്ടെത്തിയ ആന്‍ഡീസ് വൈറസ് പോലെ മാരകമല്ല.
ഇന്ത്യയില്‍ ഇതുവരെ വലിയ തോതിലുള്ള ഹാന്റാവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരും നിലവില്‍ നിരീക്ഷണത്തിലാണ്, അവര്‍ക്ക് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഈ വൈറസിന് പ്രത്യേക വാക്‌സിനോ കൃത്യമായ മരുന്നോ നിലവിലില്ല. അതിനാല്‍ പ്രതിരോധമാണ് പ്രധാനം.
വീടും പരിസരവും എലികളില്ലാതെ സൂക്ഷിക്കുക.
എലികളുടെ വിസര്‍ജ്യമോ മറ്റും വൃത്തിയാക്കുമ്പോള്‍ മാസ്‌കും ഗ്ലൗസും ധരിക്കുക.
ഭക്ഷണസാധനങ്ങള്‍ എലികള്‍ക്ക് അപ്രാപ്യമായ രീതിയില്‍ അടച്ചു സൂക്ഷിക്കുക.

ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഹാന്റാവൈറസ് മറ്റൊരു കോവിഡ് ആകാന്‍ പോകുന്നില്ല. ഇതൊരു ലോക്കലൈസ്ഡ് ഔട്ട്‌ബ്രേക്ക് മാത്രമായി നിലനില്‍ക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ഉറപ്പിച്ചു പറയുന്നു. ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...

തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്‌യുടെ ‘മാസ്റ്റര്‍ പ്ലാന്‍’

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ദളപതി വിജയ്യുടെ തമിഴക...