ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്: വ്യാപകവിമര്‍ശനം; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവാദ സര്‍ക്കുലര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പിന്‍വലിച്ചു. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിര്‍ദ്ദേശം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും അങ്ങനെ തോന്നിപ്പിക്കുന്ന തരത്തില്‍ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരുത്തല്‍.

Leave A Reply

Please enter your comment!
Please enter your name here