ഷൂട്ടിംഗിനിടെ കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുന്‍ അശോകനുള്‍പ്പെടെ മൂന്നു നടന്മാര്‍ക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കൊച്ചി എം.ജി റോഡില്‍ വെച്ചാണ് അപകടം. മൂവര്‍ക്കും നേരിയ പരിക്കേറ്റു.

വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയുമായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Leave A Reply

Please enter your comment!
Please enter your name here