റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

Date:

നമ്മുടെ കൈകളിലിരിക്കുന്ന കറന്‍സി നോട്ടുകളുടെ രൂപവും ഭാവവും മാറാന്‍ പോകുന്നു എന്ന സൂചന നല്‍കുന്ന വാര്‍ത്തകളാണ് റിസര്‍വ് ബാങ്കില്‍ നിന്നും വരുന്നത്. ഇന്ത്യയില്‍ പോളിമര്‍ അഥവാ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ ഗൗരവമായി ആലോചിക്കുകയാണ്.

മുംബൈയിലും പട്‌നയിലും അടുത്തിടെ നടന്ന ബോര്‍ഡ് യോഗങ്ങളില്‍ ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ കറന്‍സി അച്ചടിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. കൂടാതെ കടലാസ് നോട്ടുകള്‍ പെട്ടെന്ന് കീറിപ്പോകുന്നതും കേടുവരുന്നതും ആര്‍ബിഐക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും, കള്ളനോട്ടുകള്‍ അടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പോളിമര്‍ നോട്ടുകളിലേക്ക് മാറാന്‍ ആലോചിക്കുന്നത്. ലോകത്തിലെ പല വികസിത രാജ്യങ്ങളും ഇതിനകം പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറിക്കഴിഞ്ഞു.

കറന്‍സി നിര്‍മ്മാണത്തിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കുമെങ്കിലും, പുതിയ നോട്ടുകളോട് ഇന്ത്യന്‍ ജനത എത്രത്തോളം വേഗത്തില്‍ പൊരുത്തപ്പെടുമെന്നത് കണ്ടറിയണം.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...