• Home  
  • മൂന്നാറിലേക്ക് ടൂറ്; വണ്ടിയെത്തിയപ്പോള്‍ പണിപാളി
- Nerampokku

മൂന്നാറിലേക്ക് ടൂറ്; വണ്ടിയെത്തിയപ്പോള്‍ പണിപാളി

നേരംപോക്ക്എപ്പിസോഡ്-64 വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. എതിരേവരുന്ന വാന്‍. ഇരുവരുടെയും മുന്നില്‍ പെട്ടെന്ന കൊണ്ടുവന്ന് നിര്‍ത്തുന്നു. ഇരുവരും പേടിക്കുന്നു. അകത്ത് കറിയാച്ചന്‍. കറിയാച്ചന്‍: പേടിച്ചോടേണ്ട..ഞാനാ… തങ്കച്ചന്‍: ഹോ..ആളെ പേടിപ്പിക്കുവാണോ…ഞാനോര്‍ത്തുവല്ല ക്വട്ടേഷനുമാണോന്ന്… തൊമ്മിക്കുഞ്ഞ്: ഞാന്‍ പെട്ടെന്ന് പൊസിഷനെടുത്തു… കറിയാച്ചന്‍: ഓടാനായിരിക്കും…. തൊമമ്ിക്കുഞ്ഞ്: പണ്ട് കുവൈറ്റ് യുദ്ധകാലത്ത്…ഞാന്‍ കുവൈറ്റിലെ റോഡില്‍ കൂടി നടക്കുമ്പോള്‍…അമേരിക്കന്‍ പട്ടാളക്കാര് ഇതുപോലെ വണ്ടികൊണ്ടുവന്നു നിര്‍ത്തി..ഞാന്‍.. കറിയാച്ചന്‍: ന്റെ പൊന്നുചേട്ടാ…തള്ളി വണ്ടിമറിക്കരുത്…രാത്രിഓട്ടം കഴിഞ്ഞുവരുവാ…ഉറങ്ങിയാലേ ക്ഷീണം മാറുവൊള്ളു… തങ്കച്ചന്‍; എവിടേക്കായിരുന്നു…ചന്തേലോട്ടായിരുന്നോ… കറിയാച്ചന്‍: വിട്ടുപിടി ചേട്ടാ…മൂന്നാറു പോയതാ…സമയമില്ല..സീസണായില്ലേ..നിലത്തുനില്‍ക്കാതെയുള്ള ഓട്ടമാ….ഓകെ…സീ യൂ… […]

നേരംപോക്ക്
എപ്പിസോഡ്-64

വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. എതിരേവരുന്ന വാന്‍. ഇരുവരുടെയും മുന്നില്‍ പെട്ടെന്ന കൊണ്ടുവന്ന് നിര്‍ത്തുന്നു. ഇരുവരും പേടിക്കുന്നു. അകത്ത് കറിയാച്ചന്‍.

കറിയാച്ചന്‍: പേടിച്ചോടേണ്ട..ഞാനാ…

തങ്കച്ചന്‍: ഹോ..ആളെ പേടിപ്പിക്കുവാണോ…ഞാനോര്‍ത്തുവല്ല ക്വട്ടേഷനുമാണോന്ന്…

തൊമ്മിക്കുഞ്ഞ്: ഞാന്‍ പെട്ടെന്ന് പൊസിഷനെടുത്തു…

കറിയാച്ചന്‍: ഓടാനായിരിക്കും….

തൊമമ്ിക്കുഞ്ഞ്: പണ്ട് കുവൈറ്റ് യുദ്ധകാലത്ത്…ഞാന്‍ കുവൈറ്റിലെ റോഡില്‍ കൂടി നടക്കുമ്പോള്‍…അമേരിക്കന്‍ പട്ടാളക്കാര് ഇതുപോലെ വണ്ടികൊണ്ടുവന്നു നിര്‍ത്തി..ഞാന്‍..

കറിയാച്ചന്‍: ന്റെ പൊന്നുചേട്ടാ…തള്ളി വണ്ടിമറിക്കരുത്…രാത്രിഓട്ടം കഴിഞ്ഞുവരുവാ…ഉറങ്ങിയാലേ ക്ഷീണം മാറുവൊള്ളു…

തങ്കച്ചന്‍; എവിടേക്കായിരുന്നു…ചന്തേലോട്ടായിരുന്നോ…

കറിയാച്ചന്‍: വിട്ടുപിടി ചേട്ടാ…മൂന്നാറു പോയതാ…സമയമില്ല..സീസണായില്ലേ..നിലത്തുനില്‍ക്കാതെയുള്ള ഓട്ടമാ….ഓകെ…സീ യൂ…

വണ്ടി ഓടിച്ചുപോകുന്നു.

തങ്കച്ചന്‍: ചന്തേല്‍ വാഴക്കുലയും ക്‌പ്പേംകൊണ്ടുപോയി കൊടുത്തോണ്ടിരുന്നവനാ…ഇപ്പം മൂന്നാറിനൊക്കെ ട്രിപ്പടിക്കുന്നു…

തൊമ്മിക്കുഞ്ഞ്: അസൂയപ്പെട്ടിട്ടു കാര്യമില്ല തങ്കച്ചാ…അവന്‍ ഓടി നടന്ന് അധ്വാനിക്കുന്നു…നമ്മള് പരദൂഷണവും പറഞ്ഞു നടക്കുന്നു…

തങ്കച്ചന്‍: ങാ..ഓരോരുത്തരുടേം തലേല് ഓരോന്ന് എഴുതീട്ടുണ്ട്…

തൊമ്മിക്കുഞ്ഞ്: നമ്മടെ തലേല് നമ്മളുതന്നെയാ വരയ്ക്കുന്നത്…വേരേ ആരുമല്ല…സാധ്യതകളെ ഉപയോഗിക്കാന്‍ പഠിക്കണം…

തങ്കച്ചന്‍: വകുപ്പടിക്കാന്‍ ആര്‍ക്കും പറ്റും…നീയും ഞാന്‍ പറഞ്ഞ പണിതന്നെയല്ലേ ചെയ്യുന്നത്…

തൊമ്മിക്കുഞ്ഞ്: ചുമ്മാ നെഗറ്റീവടിക്കാതെ…കറിയാച്ചന്‍ നമ്മളോട് സംസാരിച്ചിട്ടു പോയി…അതീന്ന് ഒരു സാധ്യത കണ്ടുപിടിക്കാമോ…

തങ്കച്ചന്‍: അതിലെന്നാ സാധ്യതയാ…അവന്‍മൂന്നാറ് പോയി…അവിടെ കറങ്ങി…കാശും കിട്ടി…

തൊമ്മിക്കുഞ്ഞ്: അതാണ് നിങ്ങള്‍ക്ക് വിവരമില്ലെന്നു പറയുന്നത്…നമുക്കും മൂന്നാറ് പോകാം…

തങ്കച്ചന്‍: മൂന്നാറിനോ…നമ്മളെങ്ങനെ പോകും…

തൊമ്മിക്കുഞ്ഞ്: കറിയാച്ചന്റെ വണ്ടി പിടിക്കണം…അവനൊരു പൊങ്ങനാ..ഇച്ചിര പൊക്കിയാമതി..കാശും ഇളവു കിട്ടും…

തങ്കച്ചന്‍: അത് ഐഡിയാ കൊള്ളാം…ഒത്തിരി നാളായി ഒന്നു കറങ്ങാന്‍ പോയിട്ട്…

തൊമ്മിക്കുഞ്ഞ്: (ചാടിയെണീറ്റ്) എന്നാ വാ…ജോസിനെകൂടി കൂട്ടാം…

തങ്കച്ചന്‍: അങ്ങോട്ടു പോകേണ്ട….ജോസിനെ ഇങ്ങോട്ടു വിളിക്കാം….അല്ലേല് അവള് ചാടിക്കേറി വെട്ടും….(ഫോണെടുത്ത് വിളിക്കുന്നു) ജോസേ …നീ എവിടെയാ….

ജോസ്: (ഫോണില്‍

തങ്കച്ചന്‍: ങേ…നമുക്ക് മൂന്നാറിന് ടൂര്‍ പോയാലോ…

ജോസ്: അതെന്നാ നിങ്ങള്‍ക്കിവിടത്തെ കറക്കം മതിയായോ…

തങ്കച്ചന്‍: ചുളുവില്‍ ടൂര്‍ പോകാനൊരവസരം വന്നിട്ടുണ്ട്…ഞങ്ങളങ്ങോട്ട് വരാം…

ജോസ്: ഞാനങ്ങോട്ടുവരാം…പിള്ളേരും അവളും അറിഞ്ഞാ പുറകേ കൂടും…

സീന്‍-2

മൂന്നുപേരും കല്ലേലിരിക്കുന്നു.

ജോസ്: നമുക്കൊരു രണ്ടു ദിവസത്തെ ട്രിപ്പിടാമല്ലേ…അവളോടെന്തെങ്കിലും നുണപറഞ്ഞ് ചാടാം…

തങ്കച്ചന്‍: നീ കറിയാച്ചനെ വിളിക്ക്…ഡേറ്റ് ഫിക്‌സ് ചെയ്യ്.

തൊമ്മിക്കുഞ്ഞ്: (ഫോണെടുത്ത്) കറിയാച്ചാ എവിടെയുണ്ട്.

കറിയാച്ചന്‍: (വണ്ടിക്കകത്ത് കിടന്നുറങ്ങുകയാണ്. ഫോണ്‍ ബെല്ലടിക്കുന്നു)ശല്യം…ഉറങ്ങാനും സമ്മതിക്കുകേല…(ഫോണെടുത്ത) ഞാന്‍ ഓട്ടത്തിലാ…

തൊമ്മിക്കുഞ്ഞ്: (രണ്ടുപേരോടും) ഓട്ടത്തിലാന്ന്…(ഫോണില്‍) നമുക്ക് മൂന്നാറ് പോയാലോ…

കറിയാച്ചന്‍: പോയേക്കാം…

തൊമ്മിക്കുഞ്ഞ്: എന്നാലിങ്ങോട്ടു വാ…നമുക്കൊന്നു പ്ലാന്‍ ചെയ്യാം…

കറിയാച്ചന്‍: ഓകെ..ഇതാ എത്തി…(ഫോണ്‍ പോക്കറ്റിലിട്ട്) ആദ്യമായിട്ടാ ഒരു ലോംഗ് ഓട്ടം കിട്ടുന്നത്….അതുംമൂന്നാറിന്…അവന്മാരുടെ ചെലവില്‍ ഞാനൊന്നു വിലസും…

തൊമ്മിക്കുഞ്ഞ്; (ഫോണ്‍ പോക്കറ്റിലിട്ട്) ഫിക്‌സ്ഡ്…നമ്മള് മൂന്നാറു പോകുന്നു…(എല്ലാവരും കൈയടിക്കുന്നു)

പെട്ടെന്ന് കയ്യാലയുടെ പിന്നില്‍ നിന്ന് പിള്ളേര് ചാടിയിറങ്ങുന്നു.

പിള്ളേര്: ഞങ്ങളേം കൊണ്ടുപോണം…മൂന്നാറിന് ഞങ്ങളും വരും…

മൂന്നുപേരും ഞെട്ടിനോക്കുന്നു.

ജോസ്: ഹോ…ഇതുങ്ങള് ഇവിടെയിരുപ്പുണ്ടായിരുന്നോ…

തങ്കച്ചന്‍: വീട്ടില്‍ കാമറയാന്നു പറഞ്ഞാ ഇവിടെയിരുന്നത്…പറമ്പിലും കാമറയാണോടാ ജോസേ…

തൊമ്മിക്കുഞ്ഞ്: മൂന്നാറില്‍ ഭയങ്കര തണുപ്പാ മക്കളെ…നമുക്ക് വെയിലു തെളിയുമ്പം മക്കളെ കൊണ്ടുപോകാമേ…

പിള്ളേര്: ഞങ്ങളുംവരും…(തിരിഞ്ഞോടി) മമ്മിയേ…ഇവരെല്ലാംകൂടി മൂന്നാറിന് പോകുവാണേ….

തങ്കച്ചന്‍: (നോക്കിനിന്ന്) ജോസിന്റെ കാര്യത്തില്‍ തീരുമാനമായി…

തൊമ്മിക്കുഞ്ഞ്: അങ്ങനെ ടൂറ് പൊളിഞ്ഞു..

ജോസിന്റെ ഭാര്യ പാഞ്ഞുവരുന്നു. പിള്ളേര് പുറകേ.

ഭാര്യ: നടക്കുകേല…ഞങ്ങളേക്കൂട്ടാതെ നടക്കില്ല…മൂന്നാറിന് ഞങ്ങളും വരും…

തങ്കച്ചന്‍: ജോസേ കീഴടങ്ങുവല്ലാതെ വേറെ മാര്‍ഗമില്ല…

സീന്‍-3

എല്ലാവരും വരാന്തയിലിരിക്കുന്നു. കറിയാച്ചന്‍ മുറ്റത്തുകൂടി നടന്ന് ആധികാരികമായിട്ട് സംസാരിക്കുന്നു.

കറിയാച്ചന്‍: എന്തായാലും നിങ്ങളെന്റെ വണ്ടി തന്നെ വിളിച്ചത് നന്നായി….

തങ്കച്ചന്‍:അതെന്നാ നിന്റെ വണ്ടിക്ക് പ്രത്യേകത…

കറിയാച്ചന്‍: നല്ല വണ്ടിയല്ലേ…നേതാവിന്റെ കേരളയാത്രയ്ക്ക് എന്റെ വണ്ടി ചോദിച്ചതല്ലേ…ഞാന്‍ പോയില്ല…

ജോസ്: അതെന്നാ പോകാഞ്ഞത്..

കറിയാച്ചന്‍: രാഷ്ട്രീയപരിപാടിക്ക് ഞാനെന്റെ വണ്ടി കൊടുക്കുകേല…

തൊമ്മിക്കുഞ്ഞ്: കാശുകിട്ടുകേലാഞ്ഞിട്ടുമല്ല…

പിള്ളേര്: ചേട്ടാ..വണ്ടിക്കകത്ത് മിന്നുന്ന ലൈറ്റുണ്ടോ…

കറിയാച്ചന്‍: വണ്ടിയുടെ മുന്നിലും പിന്നിലുമുണ്ട്…

തൊമ്മിക്കുഞ്ഞ്: ക്രിസ്മസിന് പുല്‍ക്കൂട്ടിലിടാന്‍ മേടിച്ച ഇലുമിനേഷന്‍ ലൈറ്റ് വീട്ടിലിരുപ്പുണ്ട്…ഞാനതെടുക്കാം…

പിള്ളേര്: സ്റ്റീരിയോ നല്ല സൗണ്ടുള്ളതല്ലേ…ഞങ്ങള്‍ക്ക് ഡാന്‍സ് കളിക്കേണ്ടതാ…

ഭാര്യ: പിള്ളേരേ പാട്ടുംകൂത്തുമൊന്നുമില്ല…വല്ല പ്രാര്‍ത്ഥനയും ചൊല്ലിയിരുന്നാല്‍ മതി…

ജോസ്: എന്നാ നിന്നെ പോന്നവഴിക്ക് ധ്യാനകേന്ദ്രത്തിലിറക്കിയേക്കാം…തിരിച്ചുവരുമ്പം അവിടെയിറങ്ങി നിന്നാമതി…

കറിയാച്ചന്‍: എല്ലാം പ്ലാന്‍ ചെയ്തു പോണം…അല്ലാതെ പോന്നവഴിക്ക് അങ്ങോട്ട് ഇങ്ങോട്ട് എന്നൊന്നും പറയരുത്….ഡ്രൈവിംഗ് തുടങ്ങിയാ പിന്നെ എനിക്കതിലേ ശ്രദ്ധിക്കാന്‍ പറ്റു…

പിള്ളേര്: ചേട്ടാ അടിപൊളി വണ്ടിയാണോ…

കറിയാച്ചന്‍: അടിപൊളിയാണോന്നോ…സൂപ്പര്‍ വണ്ടിയാ…ഈ താലൂക്കില്‍ ഇതുപോലൊരു വണ്ടി ആര്‍്കകും കാണുകേല…

പിള്ളേര്: ചേച്ചീ…നമുക്ക് കുറേ റീല്‍സെടുക്കണം…

തൊമ്മിക്കുഞ്ഞ്: മക്കള് റീല്‍സെടുത്ത് തകര്‍ക്ക്…നമുക്ക് അടിച്ചുപൊളിക്കാം…

തങ്കച്ചന്‍: എനിക്കാ ഗുണ കേവിലൊന്നിറങ്ങണം…

തൊമ്മിക്കുഞ്ഞ്: അതിനകത്ത് നിങ്ങള് പെട്ടാല്‍ പട്ടിണി കിടന്ന് മെലിഞ്ഞിട്ടേ വലിച്ചുകേറ്റൂ…അല്ലേല്‍ വടംപൊട്ടും…

ഭാര്യ: എനിക്ക് ദൈവസഹായം പിള്ളേടെ അവിടെ പോകണം…

ജോസ്: അതേ…മൂന്നാറിനാ പോകുന്നത്…നിങ്ങള്‍ക്ക് പോകാനിഷ്ടമുള്ള സ്ഥലമെല്ലാം കൂടി അവിടെകൊണ്ടുപോയിവെക്കാന്‍ പറ്റുകേല…

പിള്ളേര്: ഞങ്ങള്‍ക്ക് വണ്ടിക്കകത്ത് ഡാന്‍സ് കളിച്ചാ മതി…(ഡാന്‍സ് കളിക്കുന്നു)

കറിയാച്ചന്‍: വണ്ടിം ഡ്രൈവിംഗും ഞാനേറ്റു….ബാക്കിയൊക്കെ നിങ്ങള് നോക്കിക്കോണം…

പിള്ളേര്: ചേട്ടാ…ആ വളവ് തിരിഞ്ഞുവരുമ്പം ഹോണടിച്ചു വരണം…ഞങ്ങള്‍ക്ക് റീല്‍സെടുക്കാനുള്ളതാ…

തങ്കച്ചന്‍: കറിയാച്ചാ…വണ്ടിയൊക്കെ കണ്ടീഷനാണല്ലോ…വഴീകെടത്തിയേക്കരുത്…

കറിയാച്ചന്‍: എന്നെ അവിശ്വസിച്ചോ…എന്റെ വണ്ടിയേ അവിശ്വസിക്കരുത്…സര്‍വീസിംഗിന് കേറ്റിയിട്ടാ ഞാനിങ്ങോട്ടു വന്നത്…

തൊമ്മിക്കുഞ്ഞ്: വണ്ടി കേടായിരുന്നോ…

കറിയാച്ചന്‍: ചേട്ടാ ലോംഗ് ഓട്ടത്തിനു മുന്നേ ഞാന്‍ വണ്ടി സര്‍വീസ് ചെയ്യും…എല്ലാം പെര്‍ഫെക്ടാന്ന് ഉറപ്പുവരുത്തണ്ടേ…

ഭാര്യ: പിള്ളേരേ..വാ…പോകാനുള്ള സാധനങ്ങളൊക്കെ എടുത്തുവെക്കാം…(പിള്ളേരേംകൂട്ടി അകത്തേക്ക് പോകുന്നു)

കറിയാച്ചന്‍: എല്ലാം പറഞ്ഞതുപോലെ രാവിലെ വണ്ടിയായിട്ടു വന്നേക്കാം…

സീന്‍-5
വണ്ടിയിലേക്ക് ഒരു ബക്കറ്റ് വെള്ളം വന്നുവീഴുന്നു. കറിയാച്ചന്‍ വണ്ടി കഴുകുകയാണ്.

കറിയാച്ചന്‍: ന്റെ വണ്ടി..നിന്റെയും എന്റെയും ഒരു സ്വപ്‌നം സഫലമാകുവാണ്…നമ്മള്‍ മൂന്നാറു പോകുന്നു…(മുത്തംകൊടുത്ത്) സന്തോഷമായില്ലേ…(തോണ്ടിക്കൊണ്ട്) കുക്കുടു…

സീന്‍-6

എല്ലാവരും ടൂര്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു.

തങ്കച്ചന്‍: വണ്ടി കാണുന്നില്ലല്ലോ…

ജോസ്: കറിയാച്ചനെ വിളിക്കണോ…

ഭാര്യ: നമുക്ക് റോഡിലോട്ടിറങ്ങി നില്‍ക്കണ്ടേ…ഇവിടെയിട്ട് വണ്ടി തിരിക്കാന്‍ പറ്റുമോ….

തങ്കച്ചന്‍: ഇവിടെയിട്ട് തിരിക്കാം…

തൊമ്മിക്കുഞ്ഞ്: വണ്ടിവരുന്നുണ്ട്…

പിള്ളേര്‌മൊബൈലുമായി മുറ്റത്തേക്ക് ചാടുന്നു.

പിള്ളേര്: ചേട്ടാ ഹോണടിക്ക…

ഹോണടിച്ചുവരുന്ന വണ്ടി.

പിള്ളേര്: ചേച്ചി നിര്‍ത്ത് …നിര്‍ത്ത്…മൊബൈല് ഓഫ് ചെയ്യ്…

വണ്ടി വന്നുനില്‍ക്കുന്നു.

പിള്ളേര്: അയ്യേ…ഇതാണോ വണ്ടി…(ചാടിവരാന്തയിലേക്ക് കയറുന്നു)

ഭാര്യ:ഇതേലെങ്ങനാ മൂന്നാറിന് പോകുന്നത്…

ജോസ്: തങ്കച്ചാ…ഈ വണ്ടിയാണോ നിങ്ങള് പറഞ്ഞത്…ഇതേലിത്രേം പേര്‍ക്ക് പോകാന്‍ പറ്റുമോ…

കറിയാച്ചന്‍: (വണ്ടിയേന്നിറങ്ങി) നോക്കിനില്‍ക്കാതെ വേഗം കേറ്…ആഞ്ഞുവിട്ടാല സമയം കീപ് ചെയ്യാംന്‍ പറ്റൂ…

തങ്കച്ചന്‍: ഇതിനകത്ത് എല്ലാവരും കൂടി കേറുമോ…

കറിയാച്ചന്‍: അതൊക്കെ ഞാന്‍ കേറ്റാം…(മൊത്തം നോക്കി) ചേട്ടന്‍ ഫ്രണ്ടില്‍ കേറിക്കോ…പിള്ളേര് ചെറുതിനെ ഗ്യാസ്‌കുറ്റീടെ മുകളിലിരുത്താ….ഒരാളെ ഡിക്കീലിരുത്താം…നിങ്ങള് മൂന്നും ബാക്ക സീറ്റില്..പോരേ…എല്ലാവരും ഹാപ്പിയല്ലേ…

പിള്ളേര്: ഞങ്ങള് വരുന്നില്ല…പാട്ടുംലൈറ്റുമുള്ള വണ്ടിയാന്നല്ലേ ഞങ്ങളോര്‍ത്തത്..

ഭാര്യ: ഞാനും വലിയ വണ്ടിയാന്നല്ലേ ഓര്‍ത്തത്…(ജോസിനോട്) നിങ്ങള്‍ക്കിത്രക്കു വവിരമില്ലേ…

ജോസ്: തൊമ്മിക്കുഞ്ഞല്ലേ ഇതിന്റെ ഓപ്പറേഷന്‍…

തൊമ്മിക്കുഞ്ഞ്; ഇത് സ്ഥിരം മൂന്നാറിനു പോകുന്ന വണ്ടിയാ…ഇന്നലയും മൂന്നാറുപോയതല്ലേ കറിയാച്ചാ…

കറിയാച്ചന്‍: ഞാനാദ്യമായിട്ടാ മൂന്നാറിന് പോകുന്നത്…

തങ്കച്ചന്‍: ഇന്നലെ നീ മൂന്നാറിന് പോയതാന്ന് പറഞ്ഞതോ..

കറിയാച്ചന്‍: യ്യോ..ചേട്ടാ അത് മൂന്നാറല്ല…മൂന്നാറുകുടിക്കാരുടെ തോട്ടത്തില് കോഴിവളവും കൊണ്ടുപോയതല്ലേ….എളുപ്പത്തിന് മൂന്നാറെന്നാ പറയുന്നത്…

ജോസ്: അതുശരി ചാക്കുകെട്ടടുക്കുന്നതുപോലെ ഞങ്ങളെയും കൊണ്ടുപോകാനായിരുന്നു പരിപാടിയല്ലേ…

പിള്ളേര്: (മുഖത്തോടുമുഖം നോക്കി) ശരിയാക്കിത്തരാം.(അകത്തേക്ക് പോകുന്നു)

തങ്കച്ചന്‍: തൊമ്മിക്കുഞ്ഞേ…ഇനിയിവിടെ നില്‍ക്കുന്നത് പന്തിയല്ല..

ജോസ്: കറിയാച്ചാ വേഗം വണ്ടിയും കൊണ്ടുപൊക്കോ…പിള്ളേര്‍ക്ക് കലി കയറിനില്‍്ക്കുവാ…വണ്ടിക്ക് തീയിട്ടിട്ടേച്ച് അവര് റീല്‍സെടുക്കും…

കറിയാച്ചന്‍:(ചാടിവണ്ടിയില്‍ക്കേറി) എന്റെ വണ്ടീ നിനക്ക് മൂന്നാറു കാണാനുള്ള യോഗമില്ല.

തങ്കച്ചന്‍: (തൊമ്മിക്കുഞ്ഞ്) ഇതീന്ന് നീ എന്തു സാധ്യതയാ കാണുന്നത്.

തൊമ്മിക്കുഞ്ഞ്: വണ്ടിയേ ചാടിക്കേറിയാ..തടി കേടാകുകേമില്ല…നടക്കാതെ വീട്ടിലും ചെല്ലാം…(കറിയാച്ചനോട്) കറിയാച്ചാ ഞങ്ങളുമുണ്ട്….

രണ്ടു പേരും വണ്ടിയേല്‍ ചാടിക്കയറി പോകുന്നു.

താടിക്കു കയ്യും കൊടുത്തിരിക്കുന്ന ഭാര്യ.

ഭാര്യ: ഇനി പിള്ളേരടെ ചീത്ത നിങ്ങള് ഒറ്റയ്ക്കുകേട്ടോണം…

ജോസ്: (നിരാശനായി) ഇതില്‍കൂടുതലേതാണ്ട് വരാനിരുന്നതാ മാറിപ്പോയെന്നു കൂട്ടിയാ മതി…

Leave a comment

Your email address will not be published. Required fields are marked *