മൂന്നാറിലേക്ക് ടൂറ്; വണ്ടിയെത്തിയപ്പോള്‍ പണിപാളി
നേരംപോക്ക്എപ്പിസോഡ്-64 വഴിയിലൂടെ നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. എതിരേവരുന്ന വാന്‍. ഇരുവരുടെയും മുന്നില്‍ പെട്ടെന്ന കൊണ്ടുവന്ന് നിര്‍ത്തുന്നു. ഇരുവരും പേടിക്കുന്നു. അകത്ത് കറിയാച്ചന്‍. കറിയാച്ചന്‍: പേടിച്ചോടേണ്ട..ഞാനാ… തങ്കച്ചന്‍: ഹോ..ആളെ പേടിപ്പിക്കുവാണോ…ഞാനോര്‍ത്തുവല്ല ക്വട്ടേഷനുമാണോന്ന്… തൊമ്മിക്കുഞ്ഞ്: ഞാന്‍ പെട്ടെന്ന് പൊസിഷനെടുത്തു… കറിയാച്ചന്‍: ഓടാനായിരിക്കും…. തൊമമ്ിക്കുഞ്ഞ്: പണ്ട് കുവൈറ്റ് യുദ്ധകാലത്ത്…ഞാന്‍ കുവൈറ്റിലെ റോഡില്‍ കൂടി നടക്കുമ്പോള്‍…അമേരിക്കന്‍ പട്ടാളക്കാര്‍ ഇതുപോലെ വണ്ടികൊണ്ടുവന്നു നിര്‍ത്തി..ഞാന്‍.. കറിയാച്ചന്‍: ന്റെ പൊന്നുചേട്ടാ…തള്ളി വണ്ടിമറിക്കരുത്…രാത്രിഓട്ടം കഴിഞ്ഞുവരുവാ…ഉറങ്ങിയാലേ ക്ഷീണം മാറുവൊള്ളു… തങ്കച്ചന്‍; എവിടേക്കായിരുന്നു…ചന്തേലോട്ടായിരുന്നോ… കറിയാച്ചന്‍: വിട്ടുപിടി ചേട്ടാ…മൂന്നാറു പോയതാ…സമയമില്ല..സീസണായില്ലേ..നിലത്തുനില്ക്കാതെയുള്ള ഓട്ടമാ….ഓകെ…സീ യൂ… […]