തിരിച്ചടിക്കൊരുങ്ങി ഇറാനും ഹിസ്ബുല്ലയും; സംഘര്‍ഷം രൂക്ഷം

Date:

ബെയ്‌റൂട്ട്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഏതുനിമിഷവും ഇറാന്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഉടന്‍ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൗരന്‍മാരോട് ലബനന്‍ വിടാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനില്‍നിന്ന് മാറാനാണ് നിര്‍ദേശം. ഇറാന്‍ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ കനത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്.

യുകെ, സ്വീഡന്‍, ഫ്രാന്‍സ്, കാനഡ, ജോര്‍ദന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് ലബനന്‍ വിടാന്‍ നിര്‍ദേശിച്ചു. ബെയ്‌റൂട്ടില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹിസ്ബുല്ല വടക്കന്‍ ഇസ്രയേലില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ ഇന്നു പുലര്‍ച്ചെ നടത്തി. പെന്റഗണ്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മായില്‍ ഹനിയ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദായിഫിനെയും വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...