ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; കനത്ത നാശം

Date:

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകി കനത്ത നാശം വിതച്ചു. തെഹ്രി ഗര്‍വാള്‍ പ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. വീടുകളില്‍ വെള്ളംകയറി. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജഖാന, ടോളി, ഗെന്‍വാലി മേഖലകളില്‍ അര്‍ദ്ധരാത്രി മുതല്‍ കനത്ത മഴയാണ് അനുഭവപ്പെട്ടതെന്നും ബാല്‍ ഗംഗയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വയലുകളും വീടുകളും വെള്ളത്തിനടിയിലാക്കിയെന്നും ജില്ലാ കളക്ടര്‍ മയൂര്‍ ദീക്ഷിത് അറിയിച്ചു. നദിയോട് ചേര്‍ന്നുള്ള മേഖലയില്‍ താമസിച്ചിരുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാര്‍പ്പിച്ചതായും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കവും റോഡുകള്‍ തകര്‍ന്നതും ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...