തമാശയോ? ഡിജിറ്റല്‍ വിപ്ലവമോ? അഭിജീത് ദിപ്‌കെ ആര്?

Date:

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്ന് ഒരു പേരിന് പിന്നാലെയാണ്.
‘കോക്കറോച്ച് ജനതാ പാര്‍ട്ടി’.
വെറും നാല് ദിവസം കൊണ്ട് കോടിക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ അക്കൗണ്ട്.
രാജ്യത്തെ വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും ഇത് ഞെട്ടിച്ചു കളഞ്ഞു.
ഈ വലിയ ട്രെന്‍ഡിന് പിന്നില്‍ ഒരു യുവാവുണ്ട്.
അഭിജീത് ദിപ്കെ എന്നാണ് അയാളുടെ പേര്.
വെറുമൊരു തമാശക്കാരനല്ല അഭിജീത്.
ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റാണ് അദ്ദേഹം.
ആരാണീ അഭിജീത് ദിപ്കെ എന്നാണ് ഇന്ത്യ ഇന്ന് നെറ്റില്‍ തിരയുന്നത്.
അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം എന്താണെന്നാണ് ഏവരും ആകാംക്ഷയോടെ ആരായുന്നത്.

ജനനം, ജന്മനാട്, വിദ്യാഭ്യാസം
1995 സെപ്റ്റംബര്‍ 29-നാണ് അഭിജീത് ജനിക്കുന്നത്.
മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു ജനനം.
എന്നാല്‍ അദ്ദേഹത്തിന്റെ സ്വദേശം ഛത്രപതി സംഭാജിനഗര്‍ ആണ്.
നമ്മള്‍ പഴയ ഔറംഗബാദ് എന്ന് വിളിക്കുന്ന സ്ഥലം.
ഒരു സാധാരണ കുടുംബത്തിലാണ് അഭിജീത് വളര്‍ന്നത്.
പഠന കാര്യങ്ങളില്‍ മുന്നിലായിരുന്നു.
മാധ്യമങ്ങളോടും രാഷ്ട്രീയത്തോടും ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പഠനത്തിന് തിരഞ്ഞെടുത്തത് ജേണലിസമാണ്.
പൂനെയില്‍ നിന്നാണ് ജേണലിസത്തില്‍ ബാച്ചിലര്‍ ബിരുദം നേടിയത്.
മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തത് അമേരിക്കയില്‍ നിന്നുമാണ്.
യു.എസിലെ ലോകപ്രശസ്തമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്.
ജനങ്ങളിലേക്ക് ഒരു ആശയം എങ്ങനെ കൃത്യമായി എത്തിക്കാം?
ഡിജിറ്റല്‍ മാധ്യമങ്ങളെ എങ്ങനെ സ്വാധീനിക്കാം?
ഇതൊക്കെ അമേരിക്കന്‍വാസനാളുകളില്‍ കൃത്യമായി പഠിച്ചെടുത്തു.
ഈ അക്കാദമിക് പശ്ചാത്തലമാണ് അഭിജിത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ അടിത്തറ.

ആം ആദ്മി പാര്‍ട്ടി ബന്ധവും ഡല്‍ഹി ജീവിതവും
അമേരിക്കയില്‍ പോകുന്നതിന് മുന്‍പ് അഭിജീത് ഡല്‍ഹി രാഷ്ട്രീയത്തിലായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.
2019 മുതല്‍ 2021 വരെയുള്ള കാലയളവ്.ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കമ്മ്യൂണിക്കേഷന്‍സ് ഫെല്ലോ ആയി ജോലി ചെയ്തു.
സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അഭിജിത്തിന്റെ ജോലി.
2021 ജൂണ്‍ മുതല്‍ 2024 മേയ് വരെ ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ ആയിരുന്നു.
അക്കാലത്ത് ഡല്‍ഹിയിലെ വിദ്യാഭ്യാസ വിപ്ലവം വലിയ വാര്‍ത്തയായിരുന്നു.
മനീഷ സിസോദിയയുടെ നേതൃത്വത്തില്‍ നടന്ന ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അഭിജീതും ഉണ്ടായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ ഡിജിറ്റല്‍ കാമ്പെയ്‌നുകളും നിയന്ത്രിച്ചത് അഭിജിത്താണ്.

മീം രാഷ്ട്രീയത്തിന്റെ ആശാന്‍
അഭിജീത് ഒരു വോളന്റിയര്‍ ആയിട്ടാണ് എ.എ.പിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ എത്തിയത്.
2020-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലം.
അന്ന് എ.എ.പിയുടെ ഐ.ടി വിഭാഗം തലവനായിരുന്ന അങ്കിത് ലാലിനൊപ്പമാണ് അഭിജീത് പ്രവര്‍ത്തിച്ചത്.
അവിടെയാണ് അഭിജീത് തന്റെ യഥാര്‍ത്ഥ കഴിവ് പുറത്തെടുത്തത്.
വെറും വരണ്ട രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്ക് ബോറടിക്കുമെന്ന് അഭിജിത്ത് തിരിച്ചറിഞ്ഞു.
പകരം ‘മീം പൊളിറ്റിക്‌സ്’ അഥവാ ട്രോളുകളിലൂടെയുള്ള രാഷ്ട്രീയം പരീക്ഷിച്ചു.
വിമര്‍ശകരെ പരിഹസിച്ചും തമാശ രൂപേണ ചോദ്യങ്ങള്‍ ചോദിച്ചും കാമ്പെയ്‌നുകള്‍ ഉണ്ടാക്കി.
ആ തിരഞ്ഞെടുപ്പില്‍ യുവാക്കളെ എ.എ.പിയിലേക്ക് ആകര്‍ഷിക്കാന്‍ ഈ തന്ത്രം വലിയ പങ്കുവഹിച്ചു.
സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിയുടെ ഐ.ടി സെല്ലിനെ പ്രതിരോധിക്കാന്‍ അഭിജീതിന്റെ ഈ മീം തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.
ഇപ്പോള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു?
ഇന്ന് എല്ലാവരും ചോദിക്കുന്ന പ്രധാന ചോദ്യം.
അഭിജീത് ദിപ്കെ ഇപ്പോള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു?
അഭിജീത് ഇപ്പോള്‍ ഇന്ത്യയിലില്ല. അമേരിക്കയിലാണ്.
അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കുകയാണ്.
പഠനത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി 2023-ല്‍ കുറച്ചുകാലം തന്റെ ജന്മനാടായ ഔറംഗബാദില്‍ വന്നിട്ടുണ്ടായിരുന്നു.
നിലവില്‍ യു.എസിലിരുന്ന് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
പഠനത്തോടൊപ്പം ഒരു സ്വതന്ത്ര ഡിജിറ്റല്‍ മീഡിയ സ്ട്രാറ്റജിസ്റ്റായും ആക്ടിവിസ്റ്റായും പ്രവര്‍ത്തിക്കുന്നു.
അമേരിക്കയില്‍ ഇരുന്നുകൊണ്ടാണ് അഭിജിത്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിക്ക് തുടക്കമിട്ടത്.

സീന്‍6: കോക്കറോച്ച് ജനതാ പാര്‍ട്ടിയും നിലവിലെ പ്രവര്‍ത്തനങ്ങളും
സുപ്രീം കോടതിയില്‍ ജസ്റ്റീസ് സൂര്യകാന്ത് നടത്തിയ ഒരു പാരമര്‍ശത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ നിന്നാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ പിറവി.
ഒരു കേസിന്റെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍, കോടതി നടത്തിയ നിരീക്ഷണമാണ് പ്രശ്‌നമായത്. ജോലിയില്ലാതെ, സമൂഹത്തിന് ഒരു സംഭാവനയും നല്‍കാതെ നടക്കുന്ന ചില യുവാക്കളെക്കുറിച്ച് പരാമര്‍ശിക്കവെ, ‘അവര്‍ സമൂഹത്തിലെ പാറ്റകളെപ്പോലെയാണ്, പരാന്നഭോജികളാണ് ‘ എന്ന രീതിയില്‍ ഒരു പരാമര്‍ശം ഉണ്ടായി.
കോടതി യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി സിസ്റ്റത്തെ പറ്റിക്കുന്ന വലിയൊരു മാഫിയയെക്കുറിച്ചായിരുന്നു. പക്ഷേ, വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ‘ജോലിയില്ലാത്ത യുവാക്കള്‍ പാറ്റകളാണ്’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
അനാവശ്യ ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയും സോഷ്യല്‍ മീഡിയ വഴി നീതിന്യായ വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്ന വ്യാജ യോഗ്യതയുള്ള ആളുകളെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും, അത് രാജ്യത്തെ യുവതലമുറയ്‌ക്കോ തൊഴിലില്ലാത്തവര്‍ക്കോ എതിരല്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് പിന്നീട് വ്യക്തമാക്കി. വ്യാജ ഡിഗ്രികള്‍ ഉപയോഗിച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെയാണ് താന്‍ വിമര്‍ശിച്ചതെന്ന് അദ്ദേഹം പറയുന്നു.
ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതോടെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഈ നിരാശയെയാണ് അഭിജീത് തന്റെ പുതിയ ആയുധമാക്കിയത്.
അങ്ങനെയാണ് അഭിജിത്ത് ‘കോക്കറോച്ച് ജനതാ പാര്‍ട്ടി’ അഥവാ CJP എന്ന പേജ് ഉണ്ടാക്കുന്നത്.
ഇതൊരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയല്ല.
വ്യവസ്ഥിതിയെ പരിഹസിക്കുന്ന ഒരു വലിയ ഡിജിറ്റല്‍ കൂട്ടായ്മയാണ്.
വെറും നാല് ദിവസം കൊണ്ട് ഒരു കോടിയിലധികം യുവാക്കളാണ് ഈ പേജ് ഫോളോ ചെയ്തത്.
ലക്ഷക്കണക്കിന് ആളുകള്‍ വെബ്‌സൈറ്റ് വഴി അംഗത്വമെടുത്തു.
അമേരിക്കയിലിരുന്ന് അഭിജീത് മെനഞ്ഞ തന്ത്രം ഇന്ത്യയില്‍ വലിയൊരു രാഷ്ട്രീയ ചര്‍ച്ചയായി മാറി കഴിഞ്ഞു.
ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിജീതിനെ വിമര്‍ശിക്കുന്നുമുണ്ട്.
ഗൗരവമുള്ള രാഷ്ട്രീയത്തെ വെറുമൊരു തമാശയാക്കി മാറ്റുന്നു എന്നാണ് വിമര്‍ശനം.
എന്നാല്‍ അഭിജീതിന് കൃത്യമായ മറുപടിയുണ്ട്.
ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ യുവാക്കള്‍ക്ക് ഡിജിറ്റല്‍ ഇടം ഒരുക്കുകയാണ് താന്‍ ചെയ്യുന്നത് എന്ന് അഭിജിത്ത് പറയുന്നു.
വലിയൊരു റിസ്‌ക് എടുത്താണ് താന്‍ ഇതിന് മുന്നിട്ടിറങ്ങിയതെന്നും അഭിജിത്ത് വ്യക്തമാക്കുന്നുണ്ട്.
എന്തായാലും, ജേണലിസവും പബ്ലിക് റിലേഷന്‍സും പഠിച്ച ഒരു 30 വയസ്സുകാരന്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ഡിജിറ്റല്‍ സമരരീതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
അഭിജീത് ദിപ്കെ എന്ന പേര് വരും ദിവസങ്ങളിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുമെന്ന് ഉറപ്പാണ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്: രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ച് ഇന്ധനവിലയില്‍ വീണ്ടും...

ബംഗാളില്‍ തെറ്റ്… കേരളത്തില്‍ ശരി?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ്...

കോട്ടിട്ട പാറ്റയ്ക്ക് എന്തു സംഭവിക്കും?

ഫോണ്‍ തുറന്നാല്‍ ഇപ്പോള്‍ ഒരൊറ്റ ശബ്ദമേയുള്ളൂ. കോക്രോച്ച് ജനതാ പാര്‍ട്ടി! അഥവാ...

മെലോണിയും മോദിയും; ‘മെലഡി’ ഡിപ്ലോമസി!

'മെലഡി ഇത്ത്‌നി ചോക്ലേറ്റി ക്യൂ ഹേ?' - വര്‍ഷങ്ങളായി നമ്മള്‍ ടിവിയില്‍...