മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

Date:

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച് കസേരകളി നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവിലേക്കാണ് ഈ വീഡിയോ. ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡിനോട് വഴക്കടിച്ച് മുഖ്യമന്ത്രിയാകാനുള്ള സര്‍ട്ടിഫിക്കറ്റുമായി കേരളത്തിലേക്ക് വണ്ടികയറുമ്പോള്‍, ഒരു സിനിമയിലെ നെടുമുടിവേണുവിന്റെ ഡയലോഗാണ് ഓര്‍മവരുന്നത്. നാശത്തിലേക്കാണ് നിന്റെ പോക്ക്… കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് കരുതി ആരെങ്കിലും പറയുന്നതാണെന്നു കരുതിയെങ്കില്‍ തെറ്റി. അങ്കം ജയിച്ചു വരുന്ന മുഖ്യനെ കാത്തിരിക്കുന്നത് പൂമെത്തയല്ല, മറിച്ച് മുള്‍ക്കിരീടമാണ്!

ഖജനാവ് കാലി: സാമ്പത്തിക ബാധ്യതകളുടെ പടുകുഴി

പുതിയ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ വെല്ലുവിളി തകര്‍ന്നുതരിപ്പണമായ സംസ്ഥാന സമ്പദ്വ്യവസ്ഥയാണ്. 4.5 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്കാണ് കേരളം കൂപ്പുകുത്തിയിരിക്കുന്നത്. മാസംതോറും ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കേന്ദ്രത്തിന്റെ കനിവ് തേടേണ്ട അവസ്ഥ. പലിശ തിരിച്ചടയ്ക്കാന്‍ മാത്രം കോടികള്‍ കണ്ടെത്തണം. ഇതില്‍ നിന്ന് സംസ്ഥാനത്തെ എങ്ങനെ കരകയറ്റും എന്നതാണ് പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ ആദ്യ കടമ്പ. കേന്ദ്രത്തില്‍ നിന്ന് ഒറു പരിഗണനയും കിട്ടാനുള്ള സാധ്യതയുമില്ല. പിഎംശ്രീ പോലുള്ള പദ്ധതികളെച്ചൊല്ലി തുടക്കത്തിലെ തന്നെ തുറന്ന ഏറ്റുമുട്ടിലാണ് സാധ്യത

അഞ്ചിന ഗ്യാരന്റികള്‍: വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യവും

വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പിലാക്കുക എന്നത് ഹിമാലയന്‍ വെല്ലുവിളിയാണ്.

ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന വാഗ്ദാനം.

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര.

ഉമ്മന്‍ചാണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വഴി 25 ലക്ഷത്തിന്റെ പരിരക്ഷ.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1000 രൂപ.

യുവസംരംഭകര്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ.

ഈ വാഗ്ദാനങ്ങളൊക്കെ നടപ്പിലാക്കാന്‍ പ്രതിവര്‍ഷം എത്ര കോടികള്‍ അധികമായി വേണ്ടിവരും? ഖജനാവ് കാലിയായിരിക്കുമ്പോള്‍ ഈ പണം എവിടെ നിന്ന് കണ്ടെത്തും? വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനരോഷം തടയാന്‍ നേതാക്കള്‍ക്ക് കഴിയുമോ? ചോദ്യങ്ങളേറെ പക്ഷേ ഉത്തരം ആരു പറയുമെന്നതാണ് പ്രശ്‌നം.

ഗ്രൂപ്പ് പോരും മുഖ്യമന്ത്രി പദത്തിനായുള്ള തമ്മിലടിയും

മുഖ്യമന്ത്രിയാകാനുള്ള തമ്മിലടിയുടെ തുടര്‍പ്രകമ്പനങ്ങള്‍ ഭരണകാലാവധി തീരുംവരെ കോണ്‍ഗ്രസില്‍ തുടരും. അടുത്ത തെരഞ്ഞെചുപ്പില്‍ തോറ്റു തുന്നംപാടുമ്പോഴേ വീണ്ടും ബോധം തെളിയൂ, യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുകയുള്ളു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ സതീശന്‍ ചുമ്മാതിരിക്കുമോ. കഴിഞ്ഞ അഞ്ചുവര്‍ഷം വെള്ളംകോരിയത് വെറുതെയായതിന്റെ ആനപ്പകയുമായിട്ടായിരിക്ക്ും സതീശന്റെ തുടര്‍നാളുകള്‍. സതീശന്‍ മുഖ്യമന്ത്രിയായാല്‍ വേണുഗോപാല്‍ അടങ്ങിയിരിക്കുമോ. വേണുഗോപാല്‍ എന്ന ഹൈക്കമാന്‍ഡിനെയായിരിക്കും പിന്നെയങ്ങോടച്ടുകാണുക. ആളും അര്‍ത്ഥവുമായി കളം നിറഞ്ഞുനിന്നത് തിരിച്ചു ഡല്‍ഹിയിലേക്ക് വെറുംകയ്യോടെ വമ്ടി കയറാനല്ലായിരുന്നുവെന്ന് വേണുഗോപാല്‍ ശരിക്കും മനസിലാക്കി കൊടുക്കും. ചെന്നിത്തല ചെല്പപോള്‍ എല്ലാം ഉള്ളിലൊതുക്കി കഴിയുമയാിരിക്കും. അധികാര വടംവലിയില്‍ സര്‍ക്കാര്‍ സ്തംഭിച്ചാല്‍ അത് ജനങ്ങളില്‍ നിന്ന് വലിയ തിരിച്ചടി വാങ്ങാന്‍ കാരണമാകും. ഐക്യമില്ലാത്ത ഒരു നേതൃത്വത്തിന് എങ്ങനെ കേരളത്തെ നയിക്കാന്‍ കഴിയും?

ഘടക കക്ഷികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍

കോണ്‍്രസിലെ അടി കഴിയാന്‍ കാത്തിരിക്കുകയാണ് ഘടകക്ഷികള്‍. അടിയൊന്നുമായില്ല വടിവെട്ടാന്‍ പോയിട്ടേയുള്ളു. മികച്ച വിജയം നേടിയ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും അര്‍ഹമായ ‘വിഹിത’ത്തിനായി സമ്മര്‍ദ്ദം ചെലുത്തും. ഉപമുഖ്യമന്ത്രി പദം, പ്രധാനപ്പെട്ട വകുപ്പുകള്‍ എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കം മുന്നണിയുടെ താളം തെറ്റിക്കാം. ഭരണത്തിന്റെ ഓരോ ഘട്ടത്തിലും ഘടകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നത് പുതിയ മുഖ്യമന്ത്രിക്ക് അഗ്‌നിപരീക്ഷ യായിരിക്കും.

കരുത്തുറ്റ പ്രതിപക്ഷം: സമരപരമ്പരകളുടെ തുടക്കം

ഭരണവിരുദ്ധ തരംഗത്തില്‍ തോറ്റെങ്കിലും സി.പി.എം നയിക്കുന്ന ഇടതുപക്ഷം ശക്തമായ പ്രതിപക്ഷമായിരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി സമരം ചെയ്യാന് മുട്ടിനില്‍ക്കുയാണ് അവര്‍. ഇനി സമരമുഖത്തു കാണാമെന്നായിരുന്നു തോറ്റുപോയ ഒരു മന്ത്രി തെരഞ്ഞെടുപ്പുഫലം വന്ന അന്ന് മാധ്യമങ്ങളോടു പറഞ്ഞത്. ഇനി സമരം ചെയ്യാല്ലോയെന്നുള്ള സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. കഴിഞ്ഞ പത്തു ലര്‍ഷത്തെ പ്രതിപക്ഷത്തെയല്ല ഇനിയങ്ങോട്ടു കാണാന്‍ പോകുന്നത്. സര്‍ക്കാരിന്റെ ഓരോ ചെറിയ വീഴ്ചയും തെരുവിലെ പോരാട്ടമാക്കി മാറ്റാന്‍ അവര്‍ക്ക് സെക്കന്റുകള്‍ മതി. അവര്‍ നടത്തുന്ന സമരങ്ങള്‍ പുതിയ സര്‍ക്കാരിനെ ശ്വാസം മുട്ടിക്കും.

യുവജനതയുടെ പാലായനവും തൊഴിലില്ലായ്മയും

കേരളത്തിലെ യുവത്വം നാടുവിടുകയാണ്. മൂന്ന് ദശലക്ഷത്തിലധികം യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി. ഈ ബ്രെയിന്‍ ഡ്രെയിന്‍ തടയാനും ഐ.ടി, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാനും പുതിയ സര്‍ക്കാരിന് വ്യക്തമായ പ്ലാനുണ്ടോ? വെറും വാഗ്ദാനങ്ങളാല്‍ യുവാക്കളുടെ സ്വപ്നങ്ങളെ തൃപ്തിപ്പെടുത്താനാവില്ല ന്‍ കഴിയില്ല.

കാത്തിരിക്കാം, കസേരകളി കഴിഞ്ഞുവരട്ടെ

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതല്ല കാര്യം. ഈ മഹാപ്രതിസന്ധികളെ എങ്ങനെ മറികടക്കും എന്നതാണ് ചോദ്യം. ജനങ്ങള്‍ വോട്ട് നല്‍കിയത് തമ്മിലടിക്കാനല്ല, മികച്ച ഭരണത്തിന് ം ആഗ്രഹിച്ചാണ്. സാമ്പത്തിക ബാധ്യതകളും രാഷ്ട്രീയ വെല്ലുവിളികളും നിറഞ്ഞ ഈ പരീക്ഷണഘട്ടത്തില്‍ പുതിയ സര്‍ക്കാരിന് വഴി തെറ്റുമോ അതോ അവര്‍ കേരളത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമോ?

.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...