ദുരന്തഭൂമിയിലെ വിറങ്ങലിക്കുന്ന കാഴ്ചകള്‍

Date:

കല്‍പറ്റ: കേരളത്തിന്റെ തീരാനൊമ്പരമായി മാറുകയാണ് ചൂരല്‍മല. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് നടുക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകള്‍ നശിച്ചുവെന്ന് ഇനിയും കൃത്യമായി കണക്കാക്കാനാവുന്നില്ല.

മുണ്ടക്കൈയില്‍ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുള്ളത്. മൃതദേഹങ്ങള്‍ പല ഭാഗത്തായി ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കിടക്കുന്നതായി അറിയുന്നു.

ഇന്നലെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. വീടുകള്‍ തകര്‍ന്നതോടെ ആളുകള്‍ ഭക്ഷണവും വെള്ളവുമില്ലാത വലയുകയാണ്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടരുകയാണ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒന്നര വയസുകാരനെ ഭിത്തിയിലിടിച്ച് കൊന്നു! പിഞ്ചുകുഞ്ഞ് അനുഭവിച്ചത് നരകയാതന

ഒന്നര വയസ്സ്… എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം....

പിണറായിക്ക് നേട്ടം, പക്ഷേ സി.പി.എമ്മിന് വന്‍ തിരിച്ചടിയോ?

കേരള രാഷ്ട്രീയത്തില്‍ നമ്മള്‍ ഒരുപാട് അക്രമങ്ങളും തെരുവ് യുദ്ധങ്ങളും കണ്ടിട്ടുള്ളതാണ്. എന്നാല്‍,...

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...

അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മരണക്കെണിയോ? വിനോദമോ അതോ കൊലച്ചതിയോ?

ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍...