വിഴിഞ്ഞത്ത് ആദ്യമദര്‍ഷിപ്പിന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം; ഔദ്യോഗിക ചടങ്ങ് നാളെ

Date:

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദര്‍ഷിപ്പായി ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച കപ്പലിന്റെ ഔദ്യോഗിക സ്വീകരണചടങ്ങ് നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംസ്ഥാന മന്ത്രിമാര്‍, അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് തുറമുഖത്ത് എത്തിയത്.

ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ സ്വീകരിച്ചത്. മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലെത്തിയത്.

സിയാമെന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പലിന് ഒന്‍പത് വര്‍ഷം പഴക്കമുണ്ട്. മാര്‍ഷല്‍ ദ്വീപ് പതാകയേന്തിയ കപ്പല്‍ ജൂലൈ 2നാണ് സിയാമെനില്‍നിന്ന് പുറപ്പെട്ടത്. കപ്പലിന്റെ ബര്‍ത്തിങ് കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സും നടക്കും. പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സും വേണം. പിന്നാലെ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ഷിപ് ടു ഷോര്‍ ക്രെയ്ന്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ കപ്പലില്‍നിന്ന് ഇറക്കും. കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവയ്ക്കും.

1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കിയ ശേഷം ബാക്കിയുള്ള കണ്ടെയ്നറുകളുമായി കപ്പല്‍ നാളെ വൈകിട്ട് യൂറോപ്പിലേക്ക് തിരിക്കും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള്‍ ഇറക്കിത്തുടങ്ങും. റഷ്യന്‍ സ്വദേശി വോള്‍ഡിമര്‍ബോണ്ട് ആരെങ്കോയാണ് കപ്പലിന്റെ ക്യാപ്റ്റന്‍.

7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞത്ത് ഒരുങ്ങുന്നത്. മൂന്നുമാസ സമയം ട്രയല്‍റണ്‍ തുടരാനാണ് പദ്ധതി. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്സ് അറിയിച്ചു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...