തിരുവനന്തപുരത്ത് മൂന്നംഗ സംഘം ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

Date:

തിരുവനന്തപുരം: മൂന്നംഗ സംഘം വെട്ടിപരുക്കേല്‍പ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനില്‍ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് വെട്ടുകത്തിയും വടിവാളും ഉപയോഗിച്ച് ജോയിയെ വെട്ടിയത്. ഇയാളുടെ ഓട്ടോറിക്ഷയും അടിച്ചുതകര്‍ത്തു. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയി താമസിച്ചിരുന്നത്.

രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. പ്രതികളെ പിടികൂടാനായിട്ടില്ല.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...