തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ യുദ്ധമുന്നണിയിലെത്തിയ ഇന്ത്യാക്കാര്‍ക്ക് മോചനത്തിന് വഴിതെളിയുന്നു

Date:

മോസ്‌ക്കോ: തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് തിരിച്ചയയ്ക്കാമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായുള്ള നയതന്ത്ര ചര്‍ച്ചകളിലാണ് റഷ്യയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് പുടിന്‍ നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കിയത്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് തിങ്കളാഴ്ച മോസ്‌ക്കോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു. പരസ്പരം ആശംസകള്‍ അര്‍പ്പിച്ചതിന് പിന്നാലെ ഇരുവരും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നേരത്തേ പാര്‍ലമെന്റില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ വിഷയം പ്രതിപക്ഷം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍സര്‍ക്കര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു എന്നും 50 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ ഉണ്ടെന്നുമായിരുന്നു ഇതിന് കിട്ടിയ മറുപടിയെന്നും ഇവരെ റഷ്യന്‍ സൈന്യം പട്ടിക ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നല്‍കിയ മറുപടി. യുദ്ധത്തിനിടയില്‍ പെട്ട് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതായും പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...