നോഹ ലൈല്‍സ് വേഗരാജാവ്

Date:

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ വേഗരാജാവായി യുഎസ് താരം നോഹ ലൈല്‍സ്. നൂറു മീറ്ററില്‍ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണം നേടിയത്. സെമിയില്‍ 9.83 സെക്കന്‍ഡില്‍ ഓടിയെത്തിയ നോഹ ലൈല്‍സ് മൂന്നാം സ്ഥാനത്തായിരുന്നു. 9.79 (9.789) സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണ്‍ വെള്ളി നേടി. 98 മീറ്റര്‍ വരെ മുന്നിലായിരുന്ന തോംസണ്‍, സെക്കന്‍ഡിന്റെ 5000ല്‍ ഒരു അംശത്തിനാണ് വെള്ളിയിലൊതുങ്ങിയത്. യുഎസിന്റെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം. 9.81 സെക്കന്‍ഡിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ കെര്‍ലിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവു കൂടിയാണ് അദ്ദേഹം.

നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ഫൈനലില്‍ മത്സരിച്ചിരുന്നെങ്കിലും മെഡല്‍പ്പട്ടികയ്ക്കു പുറത്തായി. 9.85 സെക്കന്‍ഡില്‍ ഓടിയെത്തിയ ഇറ്റാലിയന്‍ താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ അകാനെ സിംപിനെ 9.82 സെക്കന്‍ഡില്‍ ഓടിയെത്തി നാലാം സ്ഥാനം സ്വന്തമാക്കി. ബോട്‌സ്വാനയുടെ ലെറ്റ്‌സില്‍ ടെബോഗോ (9.86), യുഎസ്എയുടെ കെന്നി ബെഡ്‌നറിക് (9.88), ജമൈക്കന്‍ താരം ഒബ്ലിക് സെവില്ല (9.91) എന്നിവരാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...

അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മരണക്കെണിയോ? വിനോദമോ അതോ കൊലച്ചതിയോ?

ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍...

തോറ്റ സി.പി.എം ഉയര്‍ത്തെഴുന്നേറ്റു? ക്യാപ്റ്റന്‍ വീണ്ടും കളം പിടിച്ചു!

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു റെയ്ഡ്. അതിന് പിന്നാലെ തെരുവില്‍ പ്രതിഷേധം.തിരഞ്ഞെടുപ്പ്...

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ

കേരളത്തില്‍ വേനല്‍ച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു എന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത...