വഞ്ചിയൂര്‍ വെടിവെപ്പ് കേസ്: സുജിത്ത് പീഡിപ്പിച്ചതായി വനിതാ ഡോക്ടറുടെ പരാതി

Date:

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരേ പ്രതിയായ വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കി. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വനിതാ ഡോക്ടറുടെ പരാതിയില്‍ സുജിത്തിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജിീത്ത് നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. പോലീസ് സുജിത്തിനെ ചോദ്യം ചെയ്‌തേക്കും.

സുജിത്ത് സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് സുജിത്തിന്റെ ഭാര്യയായ ഷിനിയെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു.

ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പീഡനം നടന്നിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും അതിനുശേഷം സുജിത്ത് മാലദ്വീപിലേക്ക് പോയെന്നും മൊഴിയിലുണ്ട്. തന്നെ ഒഴിവാക്കാനാണ് സുജിത്ത് ശ്രമിക്കുന്നതെന്ന തോന്നലില്‍ നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് സുജീത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയിരുന്നു.

സുജിത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.ആര്‍.ഒ ആയിരിക്കെയാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തോറ്റിട്ടും കുലുങ്ങാതെ ക്യാപ്റ്റന്‍; സി.പി.എമ്മില്‍ ‘പിണറായി യുഗം’ തുടരുമ്പോള്‍

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കേരളം ഉറ്റുനോക്കിയത് ഒരു കാര്യമാണ്:...

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

സതീശന്‍ യുഗത്തിന് തുടക്കം; ഹൈക്കമാന്‍ഡ് സതീശനിലേക്കെത്തിയതിങ്ങനെ

പതിനൊന്ന് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ...

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...