മുംബൈയില്‍ കാണാതായ യുവതി കൊല്ലപ്പെട്ടനിലയില്‍

Date:

മുംബൈ: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. നവിമുംബൈ ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേ(20)യെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഊരണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനെയും കാണാനില്ലെന്ന് വിവരമുണ്ട്. കൃത്യം നടത്തിയശേഷം ഇയാള്‍ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.

രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വീട്ടില്‍നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. പ്രണയബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...