ഇറാന്‍ ഭരിക്കുന്നതാര്? മൊജ്തബ ഖമനയി എവിടെ? റഷ്യയിലോ ചൈനയിലോ?

Date:

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായതലത്തിലേക്ക് കടക്കുമ്പോള്‍ ലോകം ആരായുന്ന ഒരു ചോദ്യമുണ്ട്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി എവിടെ?

ഏറ്റവുമൊടുവില്‍ മൊജ്തബയെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുള്ളത് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ദിവസം ആ മുറിയില്‍ മൊജ്തബയുമുണ്ടായിരുന്നു എന്നതാണ്. അന്ന പരിക്കുകളോടെ രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നെ മൊജ്തബയെ പുറംലോകം കണ്ടിട്ടില്ല. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടുവെന്നുള്ള വാര്‍ത്തകളും മൊജ്തബയുടേതായി പുറത്തുവന്ന ചില പ്രസ്താവനകളും മാത്രമാണ് പിന്നീട് ലോകം കണ്ടത്. സ്വന്തം പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പോലും ആ മകന്‍ പങ്കെടുത്തില്ല.

മൊജ്തബ എവിടെയാണ്? അദ്ദേഹത്തിന് പരുക്കേറ്റിട്ടുണ്ടോ? ഇറാനെ നിയന്ത്രിക്കുന്നത് ഇപ്പോഴും മൊജ്തബ നേരിട്ടാണോ?

ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ട ആക്രമണത്തില്‍ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലര്‍ പറഞ്ഞു, അദ്ദേഹം മരണത്തോട് മല്ലിടുകയാണെന്ന്. മറ്റു ചിലര്‍ പറഞ്ഞു, അദ്ദേഹം സുരക്ഷിതനാണെന്ന്. എന്നാല്‍ ഔദ്യോഗികമായി ഇറാന്‍ ഇതിനോടൊന്നും പ്രതികരിച്ചില്ല.

മൊജ്തബ ഖമനയി ഇപ്പോള്‍ എവിടെയാണ്? ലോകത്തെ രഹസ്യാന്വേഷണ ഏജന്‍സികളും രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ടുവെക്കുന്ന പ്രധാന ഊഹങ്ങള്‍ പരിശോധിക്കാം.

റഷ്യയുടെയോ ചൈനയുടെയോ അതീവ രഹസ്യ സംരക്ഷണത്തിലായിരിക്കാമെനന്താണ് ഒന്നാമത്തെ ഊഹം.

ഇറാന്റെ ഉള്ളില്‍ തന്നെ ചാരന്മാരുണ്ടെന്നും മൊജ്തബയ്ക്ക് ടെഹ്‌റാനില്‍ ഒട്ടും സുരക്ഷിതത്വമില്ലെന്നും സഖ്യരാജ്യങ്ങള്‍ക്കറിയാം. അതുകൊണ്ട് ഇറാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ റഷ്യയുടെയോ അല്ലെങ്കില്‍ ചൈനയുടെയോ അതീവ സുരക്ഷിതമായ ഏതെങ്കിലും സൈനിക കേന്ദ്രത്തിലേക്ക് മൊജ്തബയെ രഹസ്യമായി മാറ്റിയിരിക്കാം. അവിടെ വിദേശ സുരക്ഷാ ഏജന്‍സികളുടെ കനത്ത കാവലിലാണ് ഇറാന്റെ പുതിയ നേതാവ് ഉള്ളതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതീവ രഹസ്യമായ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
അമേരിക്കന്‍ ആക്രമണത്തില്‍ മൊജ്തബയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പുറംലോകം അറിഞ്ഞാല്‍ രാജ്യത്ത് ഭരണപ്രതിസന്ധിയും ജനരോഷവും ഉണ്ടാകും. അതുകൊണ്ട് ടെഹ്‌റാനിലെ പ്രമുഖ സൈനിക ആശുപത്രിയിലെ പ്രത്യേക അത്യാധുനിക ബങ്കറില്‍ അദ്ദേഹം ചികിത്സയിലാണെന്നാണ് ചിലര്‍ കരുതുന്നത്.

അതീവ സുരക്ഷാ ബങ്കറിലായിരിക്കുമെന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്.
ഇസ്രായേലിന്റെയും അമേരിക്കയുടെയും അടുത്ത ലക്ഷ്യം മൊജ്തബയാണ്. അതുകൊണ്ട് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) അദ്ദേഹത്തെ ആഴത്തിലുള്ള ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയിരിക്കുന്നു. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതുവരെ പുറത്തിറക്കില്ല.

യുദ്ധം അതിരൂക്ഷമായ സാഹചര്യത്തില്‍ മറ്റൊരു ചോദ്യവും കൂടിയുണ്ട്.ഇറാന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിക്കും മൊജ്തബയാണോ?

അല്ല എന്നാണ് മിക്ക മിഡില്‍ ഈസ്റ്റ് വിദഗ്ദ്ധരും പറയുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അഥവാ IRGC ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മൊജ്തബയുടെ അറിവോടെയാണോ എന്നതിനെക്കുറിച്ചു മാത്രമേ വ്യക്തത വരേണ്ടതുള്ളു. സൈനിക തീരുമാനങ്ങളെടുക്കുന്നത് സൈനിക മേധാവികളുടെ കൂട്ടായ്മയാണ്. മൊജ്തബ പുറംലോകത്തേക്ക് വെളിപ്പെടുന്നതുവരെ, അല്ലെങ്കില്‍ ഒരു പുതിയ രാഷ്ട്രീയ ധാരണ ഉണ്ടാകുന്നത് വരെ ഈ നിഗൂഢത തുടരും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ? ഡല്‍ഹിയില്‍ തെരുവ് യുദ്ധം; പാര്‍ലമെന്റ് സ്തംഭിച്ചു!

ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ്. തെരുവുകള്‍ ഇന്ന് യുവാക്കളെ...

സ്‌കൂളുകളിലെ സൗജന്യ നെറ്റിന് ‘കട്ട്’

ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി/ായിരുന്നു കെ-ഫോണ്‍. കെ-ഫോണിലൂടെ സ്‌കൂളുകള്‍ക്കെല്ലാം...

ട്രംപിന്റെ വാശി, ഇറാന്റെ പ്രതികാരം! ലോകം തകര്‍ച്ചയിലേക്ക്

കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. ഇരുപക്ഷവും ഒരിഞ്ചുപോലും...

വക്താക്കള്‍ക്ക് പൂട്ടിട്ട് കെപിസിസി; സതീശനെതിരെ പടനീക്കം തുടരുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ...