യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

Date:

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന ഭൂമിയല്ല. റോട്ടര്‍ഡാമിലെ തുറമുഖങ്ങള്‍ മുതല്‍ ഏഥന്‍സിലെ തെരുവുകള്‍ വരെ, ലണ്ടനിലെ പാര്‍ലമെന്റ് മുതല്‍ റോമിലെ ഭരണകൂടങ്ങള്‍ വരെ ഒരേയൊരു വിഷയം മാത്രമാണ് പുകയുന്നത്.
കുടിയേറ്റം.
പക്ഷേ, ഇതൊരു സാധാരണ കുടിയേറ്റമല്ല. യൂറോപ്പിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു വന്‍ പ്രതിസന്ധിയായി ഇത് മാറിക്കഴിഞ്ഞു. ആളുകള്‍ വരുന്നു, അതിര്‍ത്തികള്‍ നിറഞ്ഞു കവിയുന്നു. പക്ഷേ, അവരെ ഉള്‍ക്കൊള്ളാന്‍ യൂറോപ്പിന് കഴിയുന്നില്ല.

എന്താണ് യൂറോപ്പില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വികസിതം എന്ന് അവകാശപ്പെടുന്ന ഈ വന്‍കര ഇത്രയും വലിയൊരു ചക്രവ്യൂഹത്തില്‍ അകപ്പെട്ടത്? കുടിയേറ്റക്കാരെ പൂര്‍ണ്ണമായി തടഞ്ഞാല്‍ അവിടെ എന്ത് സംഭവിക്കും?

ആദ്യം തന്നെ പുതിയ കണക്കുകളും കാഴ്ചകളും പരിശോധിക്കാം.

മെഡിറ്ററേനിയന്‍ കടല്‍ വഴി വഞ്ചികളിലും പ്ലാസ്റ്റിക് ബോട്ടുകളിലും ആയിരക്കണക്കിന് ആളുകളാണ് ദിവസവും യൂറോപ്യന്‍ തീരങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്. ഇറ്റലിയും ഗ്രീസുമാണ് ഇതിന്റെ പ്രധാന ഇരകള്‍. ഇറ്റലിയിലെ ലാംപെഡൂസ (Lampedusa) എന്ന ചെറിയ ദ്വീപിന്റെ കാര്യം തന്നെ എടുക്കാം. ദ്വീപിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാരാണ് പല ദിവസങ്ങളിലും അവിടെ ബോട്ടുകളില്‍ വന്നിറങ്ങുന്നത്!

അവിടെ അവര്‍ നില്‍ക്കുന്നില്ല. ഫ്രാന്‍സിലേക്കും, ജര്‍മ്മനിയിലേക്കും, ബ്രിട്ടനിലേക്കും അവര്‍ നീങ്ങുന്നു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ കുടിയേറ്റങ്ങളെക്കുറിച്ച് നോ്ക്കാം.

ബ്രിട്ടന്‍ (UK): ഇംഗ്ലീഷ് ചാനല്‍ വഴി ചെറിയ ബോട്ടുകളില്‍ എത്തുന്നവരെ കണ്ട് ലണ്ടന്‍ സ്തംഭിച്ചിരിക്കുകയാണ്. ഹോസ്റ്റലുകളും ഹോട്ടലുകളും കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി ഭരണകൂടം വാടകയ്‌ക്കെടുക്കുന്നു. കോടിക്കണക്കിന് പൗണ്ടാണ് ദിവസേന ഇതിനായി ചെലവാകുന്നത്.

ജര്‍മ്മനി: ഒരുകാലത്ത് അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച ജര്‍മ്മനിയില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പ്രാദേശിക കൗണ്‍സിലുകള്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കാന്‍ പണമില്ല. സ്‌കൂളുകളിലും ആശുപത്രികളിലും വലിയ തിരക്കാണ്.

സ്വീഡന്‍: ലോകത്തിലെ ഏറ്റവും ശാന്തമായ രാജ്യം എന്ന് കേട്ടിരുന്ന സ്വീഡനില്‍ ഇന്ന് കുടിയേറ്റ മേഖലകള്‍ കേന്ദ്രീകരിച്ച് ക്രിമിനല്‍ ഗാംഗുകള്‍ വളര്‍ന്നു കഴിഞ്ഞു. തോക്കുചൂണ്ടിയുള്ള അക്രമങ്ങളും ബോംബ് സ്‌ഫോടനങ്ങളും അവിടെ നിത്യസംഭവമായി മാറുന്നു.

ചുരുക്കത്തില്‍, അഭയം ചോദിച്ചെത്തുന്നവരുടെ എണ്ണം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കുന്നു.
ഇതെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ പതിറ്റാണ്ടുകളായി വളര്‍ന്നുവന്ന ഒരു വലിയ പ്രശ്‌നമാണിത്.

സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍… ഇവിടെയെല്ലാം ഉണ്ടായ യുദ്ധങ്ങളും ദാരിദ്ര്യവുമാണ് ആളുകളെ സ്വന്തം നാടുവിടാന്‍ പ്രേരിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ഓടിയവര്‍ സുരക്ഷിതമായ യൂറോപ്പിലേക്ക് വഴിതിരിഞ്ഞു.

ഇതൊരു വന്‍ ബിസിനസാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പാവപ്പെട്ട മനുഷ്യരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി, സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ കയറ്റി വിടുന്ന മാഫിയകള്‍ ഇന്ന് തഴച്ചുവളരുന്നു.

ഏറ്റവും വലിയ വില്ലന്‍ യൂറോപ്പിന്റെ സ്വന്തം നിയമങ്ങളാണ്.
യൂറോപ്യന്‍ യൂണിയന്റെ ‘ഡബ്ലിന്‍ റെഗുലേഷന്‍’ (Dublin Regulation) അനുസരിച്ച്, ഒരു അഭയാര്‍ത്ഥി ആദ്യം ഏത് യൂറോപ്യന്‍ രാജ്യത്താണോ കാലുകുത്തുന്നത്, ആ രാജ്യം വേണം അവരുടെ അപേക്ഷ പരിശോധിക്കാന്‍. ഇത് ഇറ്റലി, ഗ്രീസ് പോലുള്ള തീരദേശ രാജ്യങ്ങള്‍ക്ക് വന്‍ ബാധ്യതയായി.

അതിനും പുറമേ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടാക്കിയ ‘മനുഷ്യാവകാശ നിയമങ്ങള്‍’ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരാള്‍ അതിര്‍ത്തി കടന്ന് അകത്തുകയറി ‘അഭയം’ (Asylum) എന്ന് പറഞ്ഞാല്‍ പിന്നെ അയാളെ അത്ര എളുപ്പത്തില്‍ നാടുകടത്താന്‍ കഴിയില്ല. കേസ് വര്‍ഷങ്ങളോളം നീളും. അത്രയുംകാലം ഭരണകൂടം അവരെ സംരക്ഷിക്കണം.

നിയമത്തിലെ ഈ വിടവുകളാണ് കുടിയേറ്റക്കാര്‍ മുതലാക്കിയത്.

‘അഭയാര്‍ത്ഥികളെ സഹായിക്കുന്നത് നല്ലതല്ലേ?’ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നാം. തീര്‍ച്ചയായും, മാനുഷിക പരിഗണന വേണം. പക്ഷേ, ഇവിടെ പ്രശ്‌നം അളവറ്റ രീതിയില്‍ കവിഞ്ഞു എന്നതാണ്.

ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നത്. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ചികിത്സയോ വീടോ കിട്ടാത്തപ്പോള്‍, പുറത്തുനിന്ന് വന്നവര്‍ക്ക് ഇത് നല്‍കുന്നത് ആ നാട്ടുകാരെ ചൊടിപ്പിക്കുന്നു.

യൂറോപ്യന്‍ ജീവിതരീതിയും, പുതുതായി എത്തുന്ന തീവ്ര യാഥാസ്ഥിതിക സംസ്‌കാരങ്ങളും തമ്മില്‍ ഒരു ഏറ്റമുട്ടലും ഉണ്ടാകുന്നുണ്ട്.. സ്ത്രീകളുടെ സ്വാതന്ത്ര്യം, ക്രമസമാധാനം ഈ വിഷയങ്ങളിലൊക്കെ വലിയ പ്രതിസന്ധികളാണ് രൂപംകൊള്ളുന്നത്.

കുടിയേറ്റം യൂറോപ്പിലെ രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചു. ‘ഞങ്ങളുടെ രാജ്യം ഞങ്ങള്‍ക്ക് തിരികെ വേണം’ എന്ന് പറയുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഫ്രാന്‍സിലും ജര്‍മ്മനിയിലും നെതര്‍ലന്‍ഡ്‌സിലും വന്‍ വിജയം നേടുകയാണ്.

ഇങ്ങനെപോയാല്‍ നാളെ യൂറോപ്പിന് എന്ത് സംഭവിക്കും?

കുടിയേറ്റക്കാരെ പൂര്‍ണ്ണമായി തടയാന്‍ യൂറോപ്പ് തീരുമാനിച്ചാല്‍ അത് സാമ്പത്തിക തകര്‍ച്ചയിലേ അവസാനിക്കൂ.
യൂറോപ്പിലെ ജനസംഖ്യ വയസ്സായിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ തൊഴില്‍ചെയ്യാന്‍ പറ്റുന്നവരുടെ എണ്ണം കുറയുകയാണ്. നിര്‍മ്മാണം, കൃഷി, ഐ.ടി, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ ചെറുപ്പക്കാരില്ല. കുടിയേറ്റം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ യൂറോപ്പിന്റെ സാമ്പത്തികമേഖല സ്തംഭിക്കും.

മാനുഷികമായ മറ്റൊരു വശംകൂടിയുണ്ട് ഇതിന്. യൂറോപ്പ് അതിര്‍ത്തികള്‍ അടച്ചാല്‍, കടലിലും മരുഭൂമിയിലും ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴും. മനുഷ്യാവകാശങ്ങളുടെ വക്താക്കളെയാണ് യൂറോപ്പ് അവകാശപ്പെടുന്നത്. ആ ഒരു പ്രതിച്ഛായ ഇതിലൂടെ തകരും.

കുടിയേറ്റക്കാര്‍ക്കെതിരെ നാട്ടുകാര്‍ തെരുവില്‍ ഇറങ്ങിയാല്‍ ആഭ്യന്തരസംഘര്‍ഷമായിരിക്കും ഫലം.
യൂറോപ്പ് ഇതുവരെ കാണാത്ത രീതിയിലുള്ള വംശീയ കലാപങ്ങള്‍ക്ക് അത് വഴിവെക്കും. തെരുവുകളില്‍ നാട്ടുകാരും കുടിയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകും.
കുടിയേറ്റ വിഷയത്തില്‍ യൂറോപ്പിലെ ഓരോ രാജ്യവും തന്നിഷ്ടം പോലെ അതിര്‍ത്തികള്‍ അടക്കാന്‍ തുടങ്ങിയാല്‍, ‘ഷെങ്കന്‍’ (Shengen) കരാറും യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയവും തകര്‍ന്നടിയും.
ഏതായാലും യൂറോപ്പ് ഇന്നൊരു വലിയ പ്രതിസന്ധിയിലാണ്.
ഒരു വശത്ത് ഉദാരമായ മനുഷ്യസ്‌നേഹവും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കണം. മറുവശത്ത് സ്വന്തം രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും കാത്തുസൂക്ഷിക്കണം. ഇതിനിടയില്‍ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് യൂറോപ്യന്‍ ഭരണാധികാരികള്‍.
നിയമങ്ങള്‍ കര്‍ശനമാക്കണോ, അതോ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി തുറന്നുകൊടുക്കണോ? എത്രയൊക്കെ ശ്രമിച്ചിട്ടും ദിനംപ്രതി എത്തുന്ന ബോട്ടുകളെയും അതിര്‍ത്തിവേലികള്‍ ചാടിക്കടന്നെത്തുന്നവരെയും തടയാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ഒരു പോംവഴിയും കാണാതെ, ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് യൂറോപ്പ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....