കാല്‍ഗറിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു; നിയന്ത്രണങ്ങള്‍ തുടരും

Date:

കാല്‍ഗറി: കാല്‍ഗറി നിവാസികളെ ദുരിതത്തിലാക്കിയ ജലക്ഷാമത്തിന് പരിഹാരമാകുന്നു. ആഴ്ചകളായി കുടത്ത ജലക്ഷാമം അനുഭവിച്ചുവരുകയായിരുന്നു ഈ മേഖലയിലുള്ളവര്‍. കാല്‍ഗറിയിലും പ്രദേശത്തും ജല ഉപയോഗം സാധാരണ നിലയിലാവുകയാണെന്ന് മേയര്‍ അറിയിച്ചു.

ജലവിതരണം സാധാരണപോലെയാക്കാനുള്ള നടപടികള്‍ തുടരുന്നുണ്ടെങ്കിലും നഗരം പ്രാദേശിക അടിയന്തരാവസ്ഥയ്ക്ക് കീഴിലാണ്. ഗാര്‍ഹിക ജല ഉപഭോഗ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സിസ്റ്റം എങ്ങനെ പ്രതികരിക്കുമെന്നു ജീവനക്കാര്‍ പരിശോധിച്ചുവരുന്നതിനാല്‍ ഔട്ട്ഡോര്‍ സ്റ്റേജ് 4 ജല നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ബെയര്‍സ്പാ സൗത്ത് ഫീഡര്‍ മെയിന്‍ ഇപ്പോള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാല്‍ഗറി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ജനറല്‍ മാനേജര്‍ മൈക്കല്‍ തോംസണ്‍ പറഞ്ഞു.

കാര്‍ വാഷ് സെന്ററുകളും ഇന്‍ഡോര്‍ പൂളുകളും വീണ്ടും തുറക്കുമെന്ന് തോംസണ്‍ പറഞ്ഞു.

ശേഷിക്കുന്ന നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കാന്‍ കഴിയുമെന്ന് മനസിലാക്കാന്‍ വരും ദിവസങ്ങളിലെ അറിയാനാകുവുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...

മോദിയുടേത് ഉപദേശങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ?

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,...

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...