
പരിസര ശുചിത്വവും പൗരബോധവും
മൂന്നാം ഭാഗം
വ്യക്തി ശുചിത്വത്തില്‍ മലയാളി മുന്‍പന്തിയിലാണ്. സാമൂഹ്യ ശുചിത്വത്തില്‍ പിന്നിലും. മലയാളിയുടെ പൊതുബോധം താന്‍ എല്ലാവരിലും മുന്‍പനാണെന്നും. ഇന്ത്യയിലെ എന്നല്ല മറ്റെല്ലാവരോടും പുച്ഛം. സുന്ദര്‍ പിച്ചെയെ വരെ പുച്ഛം.
കുണ്ടുകിണറ്റിലെ തവളയാണെന്ന ബോധം ഇല്ല താനും.
മഹാമാരികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവരും സാമൂഹ്യ ശുചിത്വത്തില്‍ ദയനീയം. കൊറോണ കാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷവായുവും ഗംഗയിലെ ഇ കോളി ബാക്ടീരിയയും വളരെ കുറഞ്ഞിരുന്നു. റോഡില്‍ വലിച്ചെറിയുന്ന മാലിന്യം കുറഞ്ഞ തോടെ തെരുവുപട്ടി ശല്യവും കുറഞ്ഞിരുന്നു.
കൊച്ചി നഗരത്തിലെ തോടുകള്‍ കണ്ടാല്‍ നമ്മുടെ മെട്രോ സിറ്റിയുടെ വൃത്തി തിരിച്ചറിയാം. പല ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം വരെ നേരിട്ട് ഓടകളിലേയ്ക്ക് ഒഴുകുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
വെള്ളമൊഴുകുന്ന ഓടയിലേയ്ക്ക് പ്ലാസ്റ്റിക് കുപ്പിയും മാലിന്യവും തള്ളിവിടുന്നത് സര്‍ക്കാരല്ലല്ലോ. ജലജന്യരോഗങ്ങളുടെ ഉറവിടം നദികളാണെന്ന് നദിയിലേക്ക് മാലിന്യം ഇടുന്നവര്‍ ചിന്തിക്കാത്തിടത്തോളം കാലം കേരളം മാലിന്യ മുക്തവും ആവില്ല.