അര്‍ജുനെ തിരഞ്ഞ് പതിനൊന്നുനാള്‍; ശക്തമായ അടിയൊഴുക്ക്; ഡൈവര്‍മാര്‍ക്ക് നദിയിലിറങ്ങാനായില്ല

Date:

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി മൂന്നിലൊന്നായി കുറഞ്ഞാല്‍ മാത്രമേ നദിയില്‍ നേരിട്ട് ഇറങ്ങി ലോറിക്ക് അരികിലേക്ക് എത്താന്‍ കഴിയുകയുളളു. ചെളി നിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒന്നും കാണാനുമാകില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവര്‍മാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍.

ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടര്‍ന്നു. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...