ഇ ഫയലിംഗ് പണിമുടക്കി; സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു

Date:

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിക്കും കഴിയുന്നില്ലെന്നത് തുടര്‍ദിവസങ്ങളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും.

ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഒന്നരമാസം മുമ്പ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക്ു തുടക്കമെന്നു പറയുന്നു. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൊവ്വാഴ്ചയോടെയാണ് ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കിയത്.

ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് നാഷണല്‍ ഇന്‍ഫാമാറ്റിക് സെന്ററാണ്. അവരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് പ്രശനമെന്ന് കണ്ടെത്താന്‍ പോലും എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല. പൂര്‍ണമായും ഇ ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല. പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതാണ് കാരണം.

ഡല്‍ഹിയില്‍ നിന്നും എന്‍ഐസി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് ഐടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കിപ്പോള്‍ പണിയില്ല.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...