നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി

ആലപ്പുഴ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പുതിയ തീയതി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് തീരുമാനിക്കും. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്.

ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. മുമ്പ് പ്രളയത്തെ തുടര്‍ന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. ഇത് കൂടാതെ കൊവിഡ് സമയത്തും വള്ളംകളി നടത്തിയിരുന്നില്ല. നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Please enter your comment!
Please enter your name here