മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടനിലയില്‍

Date:

കല്‍പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. ഇതുവരെ 62 മൃതദേഹങ്ങള്‍ കണ്ടെത്തി. 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.

മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുകയാണ്. ആര്‍മിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്.

അതേസമയം, വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...

മോദിയുടേത് ഉപദേശങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ?

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,...

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...