വികെപി, മീരാ ജാസ്മിന്‍ കൂട്ടുകെട്ടില്‍ പാലും പഴവും 23ന് തിയേറ്ററുകളിലേക്ക്

Date:

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ പാലും പഴവും ഈ മാസം 23ന് തിയേറ്ററുകളിലേക്ക്. മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍. ഛായാഗ്രഹണം രാഹുല്‍ ദീപ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍ – ഉദയ്. വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചന്‍.

പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, സൗണ്ട് ഡിസൈനര്‍ & മിക്‌സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍. മേക്കപ്പ് ജിത്ത് പയ്യന്നൂര്‍. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍.

അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍, അമല്‍രാജ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്.ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അജി മസ്‌കറ്റ്. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...