സ്‌കൂളുകളിലെ സൗജന്യ നെറ്റിന് ‘കട്ട്’

Date:

ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി/ായിരുന്നു കെ-ഫോണ്‍. കെ-ഫോണിലൂടെ സ്‌കൂളുകള്‍ക്കെല്ലാം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഇതാ, വളരെ നിരാശാജനകമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്‌കൂളുകളിലെ കെ-ഫോണ്‍ സൗജന്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടത്തോടെ കട്ട് പറഞ്ഞിരിക്കുകയാണ്. ഇനി മുതല്‍ സ്‌കൂളുകള്‍ ബില്ലടച്ചാല്‍ മാത്രമേ നെറ്റ് കിട്ടൂ.

സംസ്ഥാനത്തെ ആയിരക്കണക്കിന് സര്‍ക്കാര്‍ സ്‌കൂളുകളിലെ കെ-ഫോണ്‍ ഇന്റര്‍നെറ്റ് സൗജന്യസേവനമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

സൗജന്യ സേവനം ഇനി നല്‍കാന്‍ കഴിയില്ലെന്നാണ് കെ-ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. പകരം, ഇന്റര്‍നെറ്റ് വേണമെങ്കില്‍ സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് ബില്ലടയ്ക്കണം. കണക്ഷന്‍ വേണമോയെന്നുള്ളത് അറിയിക്കാനും സ്‌കൂളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. തുക അടയ്ക്കാന്‍ തയ്യാറാകുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ ഇനി കണക്ഷന്‍ നല്‍കുകയുള്ളു.

പെട്ടെന്നുണ്ടായ ഈ തീരുമാനം സ്‌കൂളുകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സ്‌കൂളുകളില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. കുട്ടികളുടെ അഡ്മിഷന്‍, സ്‌കോളര്‍ഷിപ്പ്, ഉച്ചക്കഞ്ഞി വിതരണത്തിന്റെ കണക്കുകള്‍, അറ്റന്‍ഡന്‍സ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റ് വഴി വേണം ചെയ്യാന്‍.

സ്‌കൂളുകളിലെ ഹൈടെക് ലാബുകളും കമ്പ്യൂട്ടര്‍ പഠനവുമൊക്കെ ഇതോടെ അവതാളത്തിലാകും. ഇതിലും വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ബില്ലടയ്ക്കാനുള്ള പണം സ്‌കൂളുകള്‍ എവിടെ നിന്ന് കണ്ടെത്തും എന്നതാണ്. പല സ്‌കൂളുകള്‍ക്കും ഇതിനുള്ള ഫണ്ടില്ല. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. ചുരുക്കത്തില്‍, ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താം എന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ സ്‌കൂളുകളെ ഇരുട്ടിലേക്ക് തള്ളിവിട്ട അവസ്ഥയാണിത്.

വലിയ പ്രതീക്ഷയോടെ തുടങ്ങിയ കെ-ഫോണ്‍ പദ്ധതി, ഒടുവില്‍ ബില്ലിന്റെ പേരില്‍ സ്‌കൂളുകളുടെ കണക്ഷന്‍ കട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിന്റെ ഗൈരവം തിരിച്ചരിഞ്ഞ് സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കുട്ടികളുടെ പഠനത്തെ അത് സാരമായി ബാധിക്കും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...