മൂന്നു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയത് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: രാഹുല്‍

Date:

ന്യൂഡല്‍ഹി: രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷിതമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരന്‍മാര്‍ ജീവന്‍കൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സുരക്ഷിതമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരിന്റെ ഉത്തരവാദിത്വവുമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്...

അഭിനവ ചാണക്യന്മാര്‍ ജെന്‍Zക്കു മുന്നില്‍ വീണു

ഒരു വശത്ത് സര്‍ക്കാരിന്റെ സകല സജ്ജീകരണങ്ങളും പോലീസും. എതിര്‍ശബ്ദങ്ങളെ കേള്‍ക്കാറില്ലെന്ന് പേരെടുത്ത...

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ? ഡല്‍ഹിയില്‍ തെരുവ് യുദ്ധം; പാര്‍ലമെന്റ് സ്തംഭിച്ചു!

ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ്. തെരുവുകള്‍ ഇന്ന് യുവാക്കളെ...

സ്‌കൂളുകളിലെ സൗജന്യ നെറ്റിന് ‘കട്ട്’

ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി/ായിരുന്നു കെ-ഫോണ്‍. കെ-ഫോണിലൂടെ സ്‌കൂളുകള്‍ക്കെല്ലാം...