യുവതിയെയും മകനെയും കുത്തിപരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Date:

തിരുവനന്തപുരം: യുവതിയെയും മകനെയും കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പോങ്ങുംമൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ജന(39), മകന്‍ ആര്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭര്‍ത്താവ് ഉമേഷ് ഉണ്ണികൃഷ്ണന്‍ നമ്പീശ(44)നാണ് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.

ബാബുജി നഗറിലെ വാടകവീട്ടില്‍വെച്ചായിരുന്നു സംഭവം. അഞ്ജനയ്ക്കും മകനും വയറിനാണ് കുത്തേറ്റത്. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരെയും അടിയന്തര ശസ്ത്രക്രിയക്കും വിധേയരാക്കി. ശ്രീകാര്യം പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

കോഴിക്കോട് സ്വദേശികളായ ഉമേഷും അഞ്ജനയും ഒരുവര്‍ഷം മുന്‍പാണ് ബാബുജി നഗറില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. അഞ്ജന ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...