ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു

Date:

ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ് മരിച്ചത്. 21 കാരനായ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. .

ബിസോണറ്റ് സ്ട്രീറ്റിന് സമീപമുള്ള 8110 അല്‍ബാകോറിലെ ഒരു കോണ്ടോമിനിയത്തില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് തീപിടിത്തമുണ്ടായത്. അതുവഴി പോയ ഒരാള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ വിളി്കകുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ അമ്മ ജോലിക്ക് പോയിക്കഴിഞ്ഞാണ് ദുരന്തമുണ്ടായത്. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് തീ പടര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...