ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ ചേര്‍ത്ത് തുന്നിയതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

Date:

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ നിരുത്തരവാദിത്തപരമായ സമീപനങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം പഞ്ഞിയും കോട്ടണും എന്തിന് കത്രിക വരെ ഉള്ളിലാക്കി തുന്നിക്കൂട്ടിയ സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നത്.

മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിചേര്‍ത്തതായിട്ടാണ് പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെവന്നതോടെ ഭാര്യ കെട്ട് അഴിച്ചു നോക്കിയപ്പോഴാണ് കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ചതായി കണ്ടത്.

മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത് . ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷവും കടുത്ത വേദന ഉണ്ടായതിനെ തുടര്‍ന്നാണ് കെട്ട് അഴിച്ചുനോക്കിയത്.

എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍

രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി...

അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍

തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്,...

ഇറ്റലിയുടെ ‘അയണ്‍ ലേഡി’ ഇന്ത്യക്കാരുടെ പ്രിയങ്കരിയായതെങ്ങനെ?

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിദേശ നേതാവ് ആരാണ്?...

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...