Tag: Ustop

Us-news

യുഎസില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ഹൂസ്റ്റന്‍: അമേരിക്കയിലെ ടെക്‌സസില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ലിയാന്‍ഡറില്‍ നിന്നുള്ള അരവിന്ദ് മണി (45), ഭാര്യ പ്രദീപ(40), മകള്‍ ആന്‍ഡ്രില്‍ അരവിന്ദ്(17) എന്നിവരാണ് മരിച്ച ഇന്ത്യന്‍ വംശജര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് എതിര്‍വശത്തുനിന്നു വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്‍ഡ്രിയയെ […]

Us-news

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു

ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ് മരിച്ചത്. 21 കാരനായ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. . ബിസോണറ്റ് സ്ട്രീറ്റിന് സമീപമുള്ള 8110 അല്‍ബാകോറിലെ ഒരു കോണ്ടോമിനിയത്തില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് തീപിടിത്തമുണ്ടായത്. അതുവഴി പോയ ഒരാള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ വിളി്കകുകയായിരുന്നു. പുലര്‍ച്ചെ […]

Us-news

വ്യാജരേഖകള്‍ ചമച്ച് യൂണിവേഴ്‌സിറ്റി പ്രവേശനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയയ്ക്കും

ന്യൂയോര്‍ക്ക്: വ്യാജരേഖകള്‍ ചമച്ച് യുഎസ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ മടക്കി അയയ്ക്കും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പെന്‍സില്‍വേനിയയിലെ ലീഹായ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ആര്യന്‍ ആനന്ദിനെ(19)യാണ് കുറ്റസമ്മതക്കരാര്‍ പ്രകാരം നാട്ടിലേക്കു മടക്കി അയയ്ക്കുന്നത്. നോര്‍ത്താംപ്റ്റണ്‍ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളര്‍ നഷ്ടപരിഹാരത്തുക സര്‍വകലാശാല വേണ്ടെന്നു വയ്ക്കും. സ്വന്തം തട്ടിപ്പു വിശദീകരിച്ച് പേരു വെളിപ്പെടുത്താതെ ആര്യന്‍ തന്നെ എഴുതിയ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണമാണ് പ്രവേശനത്തട്ടിപ്പിന്റെ ചുരുളഴിച്ചത്. […]

Us-news

ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ഷംസീര്‍ യുഎസില്‍

കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. 6, 7 തീയതികളിലയി നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളിലെ അംഗങ്ങളും അധ്യക്ഷന്മാരും പങ്കെടുക്കും.

Us-news

മൂന്നുവര്‍ഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ

ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍. ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് പരിഹാരനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പാര്‍ത്ഥസാരഥി ആരാഞ്ഞു. അംഗീകാരമില്ലാതെ തൊഴില്‍ ചെയ്യുക, പഠനം പാതിവഴിയില്‍ നിര്‍ത്തുക, സസ്പെന്‍ഷനും പുറത്താക്കലും, ഓപ്ഷണല്‍ […]

Keralam

വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ സ്റ്റഡി ഇന്‍ കേരള പദ്ധതിയുമായി കേരളം

സംസ്ഥാനത്തുനിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളിലുടെ ഒഴുക്ക് തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ പഠനം തുടരാന്‍ പ്രോത്സാഹിപ്പിക്കുക. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും വിദേശ വിദ്യാര്‍ത്ഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക, ആവശ്യകത ഏറെയുള്ള കോഴ്‌സുകള്‍ക്ക് പ്രചാരണം നല്‍കുക. ഹ്രസ്വകാല […]

Us-news

ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചംഗകുടുംബം മരിച്ചു

ന്യൂയോര്‍ക്ക്: ജോര്‍ജിയയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സഞ്ചരിച്ച ചെറിയ വിമാനം തകര്‍ന്ന് മരിച്ചതായി തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണ്‍ സന്ദര്‍ശിച്ച കുടുംബമാണ് അപകടത്തില്‍പെട്ടത്. റോജര്‍ ബെഗ്സ് (76) ,ലോറ വാന്‍ എപ്സ്, 42; റയാന്‍ വാന്‍ എപ്സ്, 42; ജെയിംസ് വാന്‍ എപ്പ്‌സ്, 12; ഹാരിസണ്‍ വാന്‍ എപ്പ്‌സ്, 10. എന്നിവരാണ് കൊല്ലപ്പെട്ടത്. സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന അഞ്ച് […]