ഒബാമയും പിന്തുണച്ചു; കമല ഹാരിസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്നു

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പിന്തുണ പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം കമല ഹാരിസ് ഉറപ്പിച്ചു. പിന്തുണകാര്യത്തില്‍ മൗനം തുടര്‍ന്ന മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഇന്നാണ് കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഒബാമക്കൊപ്പം ഭാര്യ മിഷേല്‍ ഒബാമയും കമല ഹാരിസിന് പിന്തുണ അറിയിച്ചു.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുകൊണ്ട് ബൈഡന്‍ കമലാ ഹാരിസിന്റെ പേര് നിര്‍ദ്ദേശിച്ചതിനു പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ മാത്രം മൗനം തുടരുകയായിരുന്നു. ഒബാമയും മിഷേലും ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കമലാ ഹാരിസ് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കമല വിജയിക്കുമെന്നും എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നുമാണ് ഒബാമ വ്യക്തമാക്കിയിട്ടുള്ളത്.

Leave A Reply

Please enter your comment!
Please enter your name here