മകളെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് ഓസ്‌ട്രേലിയയില്‍ തടവുശിക്ഷ

Date:

മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അമ്മയ്ക്ക് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

2019 -ലാണ് മുഹമ്മദ് അലി ഹലീമി എന്ന 26 -കാരനെ വിവാഹം കഴിക്കാന്‍ സക്കീനയുടെ മകള്‍ റുഖിയ ഹൈദരി നിര്‍ബന്ധിതയാവുന്നത്. കല്യാണം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ റുഖിയയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു.

സക്കീന മുഹമ്മദ് ജാന്‍ 21 -കാരിയായ തന്റെ മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ആദ്യമൊന്നും ജാന്‍ കുറ്റം സമ്മതിച്ചില്ല. ഹലീമിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മകള്‍ പറഞ്ഞിട്ടില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

2013 -ലാണ് നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിനെതിരെയുള്ള നിയമം ഇവിടെ കൊണ്ടുവന്നത്. അതനുസരിച്ച് കുറ്റവാളിക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതനുസരിച്ച് ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...