ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

Date:

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണകക്ഷിയേക്കാള്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വാധീനമുണ്ടാക്കിയ ഒരു പാര്‍ട്ടി. പേര്- കോക്രോച്ച് ജനതാ പാര്‍ട്ടി. ചുരുക്കത്തില്‍ CJP. ചീഫ് ജസ്റ്റിസിന്റെ ഒരു പരാമര്‍ശത്തില്‍ നിന്ന് കത്തിയുയര്‍ന്ന സോഷ്യല്‍ മീഡിയ വിപ്ലവം.

ഇന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്കറോച്ച് പാര്‍ട്ടി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചുണ്ട്. അനുമതിക്കായി പൊലീസിനെ സമീപിച്ചതായ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു.

ജന്തര്‍മന്തിറില്‍ നടന്ന ആദ്യപ്രതിഷേധയോഗത്തിന് ശേഷം ബംഗളുരു, ഹൈദരാബാദ്, പൂനെ, ലക്‌നൗ, അമൃത്സര്‍ എന്നീനഗരങ്ങളിലും കോക്കറോച്ച് പാര്‍ട്ടി പ്രതിഷേധയോഗങ്ങള്‍ ചേര്‍ന്നിരുന്നു.

ഇവിടങ്ങളിലെല്ലാം നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും സമരത്തില്‍ പങ്കെടുത്തു.

ഇവിടെയാണ് വലിയൊരു ചോദ്യം ഉയരുന്നത്. ഡിജിറ്റല്‍ ലോകത്തെ ഈ ‘പാറ്റാ വിപ്ലവം’ തെരുവില്‍ ഇറങ്ങിയപ്പോള്‍ എവിടെപ്പോയി? സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും അടിച്ച കോടിക്കണക്കിന് യുവാക്കള്‍ എന്തുകൊണ്ട് ജന്തര്‍ മന്തറിലേക്കോ മറ്റ് പ്രതിഷേധയോഗങ്ങളിലേക്കോ ഒഴുകിയെത്തിയില്ല?

ബംഗ്ലാദേശിലും മറ്റ് പല രാജ്യങ്ങളിലും നമ്മള്‍ ‘ജെന്‍സി വിപ്ലവ’ങ്ങള്‍ കണ്ടതാണ്. യുവാക്കള്‍ തെരുവിലിറങ്ങി ഭരണം അട്ടിമറിച്ച ചരിത്രം. ഇന്ത്യയിലും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ കണ്ടപ്പോള്‍ പലരും കരുതി, ഇതാ അടുത്ത ജെന്‍സി വിപ്ലവം ഇന്ത്യയിലാണെന്ന്. പക്ഷേ, ഇന്ത്യയിലെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. ഓണ്‍ലൈനിലെ സിംഹങ്ങള്‍ ഓഫ്ലൈനില്‍ വെറും പൂച്ചകളാകുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

ഇത് വെറുമൊരു സമരത്തിന്റെ പരാജയമല്ല. ഇതിന് പിന്നില്‍ വലിയൊരു സാമൂഹിക ശാസ്ത്രമുണ്ട്. എന്തുകൊണ്ട് മറ്റ് വിദേശ രാജ്യങ്ങളിലേതുപോലെ ഒരു ‘ജെന്‍സി വിപ്ലവം’ ഇന്ത്യയില്‍ നടക്കില്ല? എന്തുകൊണ്ട് ഇന്ത്യന്‍ യുവാക്കള്‍ തെരുവ് യുദ്ധങ്ങള്‍ക്ക് തയ്യാറാകുന്നില്ല?

അതിനുള്ള ഉത്തരം വളരെ ലളിതമാണ്. ഇന്ത്യയിലെ യുവതലമുറ മറ്റിടങ്ങളിലെപ്പോലെ അസ്വസ്ഥരല്ല. അവര്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരാണ്. ലക്ഷ്യബോധമുള്ളവരാണ്.

നമുക്ക് ചുറ്റുമുള്ള യുവാക്കളെ ഒന്ന് നോക്കൂ. അവര്‍ക്ക് കൃത്യമായ കരിയര്‍ പ്ലാനുകളുണ്ട്. അക്രമത്തിന്റെ പാത സ്വീകരിച്ച്, കേസുകളില്‍ പെട്ട് സ്വന്തം ജീവിതവും കരിയറും നശിപ്പിക്കാന്‍ അവര്‍ക്ക് ഒട്ടും താല്പര്യമില്ല. കാരണം, അവര്‍ക്കറിയാം-ഒരു എഫ് ഐ ആര്‍ വീണാല്‍ തീരുന്നതാണ് തങ്ങളുടെ സ്വപ്നങ്ങള്‍ എന്ന്.

മറ്റൊരു പ്രധാന കാര്യം, ഇന്ന് കഴിവും കഠിനാധ്വാനവുമുള്ള ഏതൊരു ഇന്ത്യന്‍ യുവാവിനും ഇവിടെ അവസരങ്ങളുണ്ട്. നല്ല ശമ്പളമുള്ള ജോലികള്‍ ഇവിടെ ലഭിക്കുന്നുണ്ട്. ഇനി ഇവിടെ ജോലി കിട്ടാത്തവരോ? അവര്‍ നാട്ടില്‍ ഇരുന്ന് അസ്വസ്ഥരായി അക്രമം കാട്ടുകയല്ല ചെയ്യുന്നത്. പകരം, അവര്‍ വിദേശത്തേക്ക് പോകുന്നു. കൂടുതല്‍ പഠിക്കുന്നു, പണം സമ്പാദിക്കുന്നു, അവരുടെ ജീവിതം സുരക്ഷിതമാക്കുന്നു. അല്ലാതെ സിസ്റ്റത്തെ തകര്‍ക്കാന്‍ അവര്‍ തുനിയുന്നില്ല.

ഇതിനെയെല്ലാം കണക്ട് ചെയ്യുന്ന ഒന്നുണ്ട്‌ദേശസ്നേഹം. ഇന്ത്യന്‍ യുവാക്കള്‍ക്ക് രാജ്യത്തോട് ഒരു വൈകാരിക ബന്ധമുണ്ട്. തങ്ങളുടെ പ്രതിഷേധങ്ങള്‍ രാജ്യത്തെ നശിപ്പിക്കുന്ന രീതിയിലേക്ക് മാറാന്‍ അവര്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല.

അപ്പോള്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ എന്ത് ചെയ്യും? തെരുവിലിറങ്ങി തീ വെയ്ക്കുമോ? ഇല്ല. അതിനാണ് അവര്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നത്. തങ്ങളുടെ എതിര്‍പ്പുകള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടത് എവിടെയാണെന്ന് അവര്‍ക്കറിയാം-അതാണ് ‘തിരഞ്ഞെടുപ്പ്’.

വോട്ടിലൂടെ ഭരണകൂടങ്ങളെ മാറ്റാന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലടക്കം ഇന്ത്യന്‍ യുവാക്കള്‍ തെളിയിച്ചതാണ്. ശക്തമായ ജനാധിപത്യ ബോധമാണ് അവരെ നയിക്കുന്നത്.

ഒരു കാര്യം ഇന്ത്യന്‍ യുവാക്കള്‍ക്ക് നന്നായി അറിയാം. ജനാധിപത്യത്തെ അട്ടിമറിച്ചാല്‍ പകരം വരുന്നത് പുതിയ സൂര്യോദയമല്ല, മറിച്ച് ഏകാധിപത്യമോ അരാജകത്വമോ ആയിരിക്കും. മറ്റ് രാജ്യങ്ങളില്‍ വിപ്ലവത്തിന് ശേഷം എന്ത് സംഭവിച്ചു എന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ കാണുന്നുണ്ട്. അവിടെയൊക്കെ സമ്പദ്വ്യവസ്ഥ തകര്‍ന്നു, ജനങ്ങള്‍ പട്ടിണിയിലായി. അത്തരമൊരു ദുരന്തം സ്വന്തം നാട്ടില്‍ ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

കോക്രോച്ച് പാര്‍ട്ടിക്ക് ഓണ്‍ലൈനില്‍ കിട്ടിയ കോടിക്കണക്കിന് ഫോളോവേഴ്‌സ് വെറുമൊരു ‘ആക്ഷേപഹാസ്യത്തോടുള്ള’ താല്പര്യം മാത്രമായിരുന്നോ. ഭരണകൂടത്തോടുള്ള ചെറിയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഒരു രസകരമായ വഴിയായിട്ടായിരുന്നോ അവര്‍ അതിനെ കണ്ടത്.

ഇന്ത്യയിലെ യുവാക്കള്‍ക്ക് മാറ്റം വേണം. പക്ഷേ, അത് രാജ്യത്തെ തകര്‍ത്തുകൊണ്ടല്ല. അവര്‍ക്ക് പരീക്ഷകളിലെ ക്രമക്കേടുകള്‍ മാറണം, സുതാര്യത വേണം. അതിനായി അവര്‍ ശബ്ദമുയര്‍ത്തും-പക്ഷേ അത് നിയമത്തിന്റെ വഴിയിലൂടെ മാത്രമായിരിക്കും. ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡുകള്‍ കണ്ട് ഇന്ത്യയില്‍ വിപ്ലവം പ്രവചിക്കുന്നവര്‍ക്ക് ഇന്ത്യന്‍ യുവത്വത്തിന്റെ ഈ പക്വത മനസ്സിലായിട്ടുണ്ടാകില്ല.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹോര്‍മുസില്‍ ‘ഗുണ്ടാപ്പിരിവ്’ തുടങ്ങാന്‍ ട്രംപ് ! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കന്‍ കളി!

ഹോര്‍മുസ് കടലിടുക്ക്! ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ നെഞ്ചിടിപ്പാണ് ഈ വഴി. അവിടെ...

വീണയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; ബാങ്ക് ലോക്കര്‍ തുറന്നപ്പോള്‍ ഇഡിക്കു കിട്ടിയത്?

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസില്‍ വീണ്ടും നിര്‍ണായക...

മോദിയും മെലോണിയും റീല്‍സ് എടുത്തു; ട്രംപിന് കലിപ്പുകയറി! ഇതെന്താ പൈങ്കിളി സിനിമയോ?

പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ഇടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. റീല്‍സിന് ലൈക്ക്...

ആരായിരിക്കും ‘അമ്മ’യെ നയിക്കാന്‍ മുന്നോട്ട് വരിക?

മലയാള സിനിമയെ വീണ്ടും നാണംകെടുത്തി താരസംഘടനയായ 'അമ്മ'യില്‍ കൂട്ടരാജി. താരസംഘടനയുടെ ചരിത്രത്തിലാദ്യമായി...