മൂന്നുവര്‍ഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ

Date:

ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍.

ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് പരിഹാരനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പാര്‍ത്ഥസാരഥി ആരാഞ്ഞു.

അംഗീകാരമില്ലാതെ തൊഴില്‍ ചെയ്യുക, പഠനം പാതിവഴിയില്‍ നിര്‍ത്തുക, സസ്പെന്‍ഷനും പുറത്താക്കലും, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് ജോലികളില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുക, വിദ്യാര്‍ത്ഥി വിസ റദ്ദാക്കല്‍ എന്നിവ തിരികെ അയക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നാണ് മന്ത്രി അറിയിച്ചത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...