സണ്ണിയും നാഗവല്ലിയും നകുലനും വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് റീറിലീസ് ഓഗസ്റ്റ് 17ന്

Date:

മലയാളം കണ്ട എക്കാലത്തെയും മികച്ചഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീ റീലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തും.

പുത്തന്‍ സാങ്കേതികവിദ്യയില്‍ ഫോര്‍ കെ അറ്റ്‌മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, ശോഭന, കെപിഎസി ലളിത തുടങ്ങിയവര്‍ തകര്‍ത്തുവാരുകയായിരുന്നു. മലയാളത്തിലെ വന്‍ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു.

അതേസമയം, മോഹന്‍ലാലിന്റെ ദേവദൂതനും റീ-റിലീസിന് ഒരുങ്ങുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നേരത്തെ ഭദ്രന്റെ സ്ഫടികം റീ-റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുദ്ധത്തില്‍ ട്രംപ് ബ്രേക്കെടുത്തതിനു കാരണങ്ങളിതാണ്?

ഇറാനെതിരെ വമ്പന്‍ ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ജെന്‍Z തരംഗം ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ?

ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍...

പെല്ലറ്റ് ഗണ്‍ പ്രയോഗം? അമിത് ഷായ്ക്കുനേരേ വിരല്‍ ചൂണ്ടി രാഹുല്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു. സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍...

ഇ20 ജനതാ പാര്‍ട്ടി : ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പുതിയ അധ്യായം

ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ വിചാരിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെ കസേരയില്‍ നിന്ന്...