രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നും നീക്കി

Date:

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി.ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്നും നീക്കിയത്.

രാഹുല്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതോടെ രാഹുലിന് പിന്തുണയുമായി ഇന്ത്യാസഖ്യത്തിലെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നും അഗ്നിവീര്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, പഴയ പെന്‍ഷന്‍പദ്ധതി തുടങ്ങി രാഹുല്‍ ഇന്നലെ സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പുതിയ സര്‍ക്കാര്‍ വരുന്നത് കൊണ്ട് അത് മാറിയിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.

അഗ്‌നിവീറിനെതിരേ രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പിന്നാലെ അമിത്ഷായും രാഹുലിനെതിരേ രംഗത്ത് വന്നിരുന്നു.

രാഹുലിന്റെ പ്രസംഗം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം വലിയ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യുദ്ധത്തില്‍ ട്രംപ് ബ്രേക്കെടുത്തതിനു കാരണങ്ങളിതാണ്?

ഇറാനെതിരെ വമ്പന്‍ ആക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ജെന്‍Z തരംഗം ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ?

ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍...

പെല്ലറ്റ് ഗണ്‍ പ്രയോഗം? അമിത് ഷായ്ക്കുനേരേ വിരല്‍ ചൂണ്ടി രാഹുല്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു. സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍...

ഇ20 ജനതാ പാര്‍ട്ടി : ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പുതിയ അധ്യായം

ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ വിചാരിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെ കസേരയില്‍ നിന്ന്...