ലോകത്തെ ഭീതിയിലാഴ്ത്തി ഉത്തരകൊറിയയുടെ പരീക്ഷണം

Date:

പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന സംഘര്‍ഷം… യൂറോപ്പില്‍ യുദ്ധത്തിന്റെ നീണ്ട നിഴല്‍…
ഇതെല്ലാം നടക്കുമ്പോള്‍, ഏഷ്യയുടെ കിഴക്കന്‍ അറ്റത്ത്
ഒരു രാജ്യം വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു…
നോര്‍ത്ത് കൊറിയ
ലോകത്തിലെ ഏറ്റവും രഹസ്യാത്മകവും അനിശ്ചിതത്വം നിറഞ്ഞതുമായ/ ഭരണകൂടങ്ങളില്‍ ഒന്ന്…
അവിടെ നിന്ന് വീണ്ടും ഒരു വാര്‍ത്തയെത്തുകയാണ്…
ഒരു പരീക്ഷണത്തിന്റെ…
അത് ലോകത്തിനുള്ള ഒരു മുന്നറിയിപ്പുകൂടിയായി മാറുന്നു…
കഴിഞ്ഞ ദിവസം, ഉത്തരകൊറിയയില്‍ ഒരു വന്‍ സൈനിക പരീക്ഷണം നടന്നു…
ഒരു ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം…
ഒരു സാധാരണ മിസൈലായി ഇതിനെ കാണാനാവില്ല…
ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച,
വലിയൊരു പ്രദേശത്തെ ഒന്നാകെ ഒരൊറ്റ ആക്രമണത്തില്‍ ചാമ്പലാക്കാന്‍ കഴിയുന്ന
അതീവ വിനാശകാരിയായ ആയുധം…
ക്ലസ്റ്റര്‍ ബോംബ്…എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ഭീകരത മനസ്സിലാകും…
വെറും ഒരു ബോംബ് മാത്രം അല്ല ഇത്…
വായുവില്‍ വെച്ച് പൊട്ടിത്തെറിച്ച്
നൂറുകണക്കിന് ചെറു ബോംബുകളായി പിരിഞ്ഞ്
ഒരു വലിയ പ്രദേശം അപ്പാടെ/ തകര്‍ക്കുന്ന ഒരു സംവിധാനമാണ് ഇത്…
യുദ്ധഭൂമിയില്‍ മാത്രമല്ല…
സിവിലിയന്‍ പ്രദേശങ്ങളിലും
കനത്ത നാശം വിതയ്ക്കാന്‍ കഴിയുന്ന
ഇത്തരം ആയുധങ്ങള്‍ക്കെതിരെ ലോകമെങ്ങും കടുത്ത പ്രതിഷേധങ്ങള്‍ നില്‍നില്‍ക്കുകയാണ്.
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കിയതും
പരീക്ഷണവേളയിലെ സാന്നിധ്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയതും ഒരു വ്യക്തിയാണ്…നോര്‍ത്ത് കൊറിയയുടെ പരമോന്നത നേതാവ്…
കിം ജോംഗ് ഉന്‍
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന, അതേ സമയം മനസ്സിലാക്കാന്‍ പ്രയാസവുമുള്ള ഒരു നേതാവ്…
എപ്പോള്‍, എന്തു ചെയ്യുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത ഒരാളാണ/് കിം ജോങ് ഉന്‍…
നോര്‍്ത്ത് കൊറിയയുടെ ഈ പരീക്ഷണത്തിന് പിന്നാലെ അന്താരാഷ്ട്ര സമൂഹം വീണ്ടും ജാഗ്രതയിലായിരിക്കുകയാണ്…
അമേരിക്ക…ദക്ഷിണ കൊറിയ…ജപ്പാന്‍… എല്ലാവരും കിമ്മിന്റെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ്.
ഈ മിസൈല്‍ പരീക്ഷണം
ഒരു സാധാരണ സൈനിക പ്രകടനം മാത്രമായി കാണാനാവില്ല…
ഇത് ഒരു രാഷ്ട്രീയ സന്ദേശമാണ്…
അതായത്, നോര്‍ത്ത് കൊറിയയുടെ, സര്‍വോപരി കിം ജോംഗ് ഉന്നിന്റെ ശക്തിയുടെ പ്രകടനം…കിം വിരുദ്ധര്‍ക്കുള്ള മുന്നറിയിപ്പ്…ചര്‍ച്ചകളില്‍ നോര്‍ത്ത് കൊറിയയ്ക്ക് മേല്‍ക്കോയ്മ നേടാനുള്ള ശ്രമം…ഇങ്ങനെ നിരവധി സന്ദേശങ്ങളാണ് ഈ മിസൈല്‍ പരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്നത്.
ക്ലസ്റ്റര്‍ ബോംബുകളെ ഏറ്റവും അപകടകാരികളാക്കുന്നത് അവയുടെ അനിയന്ത്രിത സ്വഭാവമാണ്.
ഒരിടത്ത് പൊട്ടിത്തെറിച്ചാല്‍ അത് നൂറുകണക്കിന് മീറ്ററുകള്‍ അകലെയുള്ളവരെയും ബാധിക്കും…
യുദ്ധം നടന്നാലും…
ഇല്ലെങ്കിലും…
ഈ ആയുധങ്ങള്‍
ഭീതിയുടെ ഒരു നിഴല്‍
എപ്പോഴും ഉണ്ടാക്കും…
ഒരു വലിയ ചോദ്യം അ്‌പ്പോഴും അവിടെ നില്‍്ക്കുകയാണ്.
ഇത് ഇവിടെ അവസാനിക്കുമോ?
അല്ലെങ്കില്‍…
ഇത് ഒരു തുടക്കമോ?
കിം ജോങ് ഉന്റെ അടുത്ത നീക്കം എന്ത്?
ലോകം കാത്തിരിക്കുകയാണ്…
അശാന്തിയോടെ…
ആശങ്കയോടെ…
സാങ്കേതികവിദ്യയില്‍ ലോകം മുന്നേറുമ്പോള്‍
നാശത്തിന്റെ ആയുധങ്ങളും
അതേ സമയം, അതുപോലെ തന്നെ വളരുന്നു…
സുരക്ഷയ്ക്കായിരിക്കണം ശക്തിയും കഴിവും ഉപയോഗിക്കേണ്ടത്…
ഭീതിക്ക് വേണ്ടിയല്ല…
പക്ഷേ…
അത് എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്നാണ് കിം ജോംങ് ഉന്നിനെപ്പോലുള്ള നേതാക്കള്‍ ലോകത്തിന്‍ കാണിച്ചുതരുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒന്നര വയസുകാരനെ ഭിത്തിയിലിടിച്ച് കൊന്നു! പിഞ്ചുകുഞ്ഞ് അനുഭവിച്ചത് നരകയാതന

ഒന്നര വയസ്സ്… എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം....

പിണറായിക്ക് നേട്ടം, പക്ഷേ സി.പി.എമ്മിന് വന്‍ തിരിച്ചടിയോ?

കേരള രാഷ്ട്രീയത്തില്‍ നമ്മള്‍ ഒരുപാട് അക്രമങ്ങളും തെരുവ് യുദ്ധങ്ങളും കണ്ടിട്ടുള്ളതാണ്. എന്നാല്‍,...

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...

അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മരണക്കെണിയോ? വിനോദമോ അതോ കൊലച്ചതിയോ?

ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍...