മുഖ്യമന്ത്രി ചൂരല്‍മലയിലെത്തി; ബെയിലി പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി

Date:

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പാലത്തിന്റെ നിര്‍മാണ പുരോഗതി സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ രാജന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്. ബെയിലി പാലം നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സൗദിക്ക് കാവലായി ബ്രിട്ടന്റെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

സൗദി അറേബ്യയ്ക്കു നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിരൂക്ഷമാകുന്നു! റിയാദിലെ...

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....