ഇന്ന് കര്‍ക്കിടക വാവ്; പിതൃസ്മരണയില്‍ ബലി തര്‍പ്പണം

Date:

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളില്‍ ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കി.

ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വര്‍ക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളില്‍ വിപുലമായ സൗകര്യമാണ് ചടങ്ങുകള്‍ക്കായി ഒരുക്കിയത്.

ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ ചടങ്ങുകള്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബലി അര്‍പ്പിക്കാന്‍ മണപ്പുറത്തെത്തിയത്.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2 മണിക്ക് കര്‍ക്കടക വാവ് ബലിതര്‍പ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയിരുന്നു. വയനാട് തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 മണിക്ക് ബലിതര്‍പ്പണം തുടങ്ങി. കോഴിക്കോട് വരക്കല്‍ കടപ്പുറം അടക്കം സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളില്‍ നിരവധി പേര്‍ ബലിയര്‍പ്പിക്കാനെത്തി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...