സിഎംആര്‍എലിന് ഐടി ‘സേവനം സംബന്ധിച്ച ഒന്നിനും രേഖയില്ലെ’ന്നു വീണ

Date:

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ നിര്‍ണായകമായ ചില അന്വേഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ എസ്എഫ്‌ഐഒയ്ക്ക് നല്‍കിയ മൊഴികളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സിഎംആര്‍എല്ലിന് ഐടി സേവനം നല്‍കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ചോദിച്ച അന്വേഷണ ഏജന്‍സിയോട്, ആശയവിനിമയങ്ങളെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖകളില്ലെന്നുമാണ് വീണ മറുപടി നല്‍കിയിരിക്കുന്നത്. കമ്പനി മേധാവി ശശിധരന്‍ കര്‍ത്തായുമായി നേരിട്ടായിരുന്നു ചര്‍ച്ചകള്‍ എന്നതിനാല്‍ യോഗങ്ങളുടെ മിനിറ്റ്‌സ് പോലും ലഭ്യമല്ല. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്‌സാലോജിക് കമ്പനി പൂട്ടിയതിനാല്‍ കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ തെളിവുകളും ഇല്ലെന്നാണ് വിശദീകരണം. ഒരു ഐടി കമ്പനി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ ഇടപാടില്‍ യാതൊരുവിധ രേഖകളോ ആശയവിനിമയങ്ങളോ ഇല്ലെന്ന ഈ വാദം സാധാരണ ജനങ്ങളില്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.

‘എല്ലാം നേരിട്ടായിരുന്നു’ എന്ന ലളിതമായ മൊഴികള്‍ കൊണ്ട് അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങളില്‍ നിന്നും, പൊതുസമൂഹത്തിന്റെ സംശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...

അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മരണക്കെണിയോ? വിനോദമോ അതോ കൊലച്ചതിയോ?

ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍...

തോറ്റ സി.പി.എം ഉയര്‍ത്തെഴുന്നേറ്റു? ക്യാപ്റ്റന്‍ വീണ്ടും കളം പിടിച്ചു!

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു റെയ്ഡ്. അതിന് പിന്നാലെ തെരുവില്‍ പ്രതിഷേധം.തിരഞ്ഞെടുപ്പ്...

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ

കേരളത്തില്‍ വേനല്‍ച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു എന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത...