കേരളത്തില്‍ ‘വിഡി യുഗം’; യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്

Date:

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍, അത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. ജനവിധി നല്‍കിയ വന്‍ ഭൂരിപക്ഷത്തിന്റെ കരുത്തില്‍, വി.ഡി. സതീശന്‍ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കേവലം ഒരു ഭരണമാറ്റത്തിനപ്പുറം, രാഷ്ട്രീയമായ ചില സവിശേഷതകള്‍ കൂടി ഈ ചടങ്ങിനുണ്ട്. 1982-ല്‍ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തിന് ശേഷം ഇതാദ്യമായാണ് മുന്നണിയിലെ മുഴുവന്‍ മന്ത്രിമാരും ഒരേ ദിവസം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. സതീശനൊപ്പം 20 മന്ത്രിമാരാണ് ഇന്ന് അണികളുടെയും ജനങ്ങളുടെയും സാന്നിധ്യത്തില്‍ ഒരേ വേദിയില്‍ ചുമതലയേല്‍ക്കുന്നത്. ഇതില്‍ 14 പേരും പുതുമുഖങ്ങളാണ് എന്നത് ഭരണത്തില്‍ യുവത്വത്തിനും മാറ്റത്തിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ പത്തു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം വരുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും ‘ഒരു പുതിയ കേരളം’ പടുത്തുയര്‍ത്തുമെന്നുമുള്ള വലിയ വാഗ്ദാനങ്ങളാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ളത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആര്‍സിയും കെസിയും സതീശനെ വരിഞ്ഞുമുറുക്കുമോ?

വിഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തിയതോടെ കോണ്‍ഗ്രസിലെ അധികാര രാഷ്ട്രീയതര്‍ക്കം അവസാനിച്ചോ?ഇല്ല.യഥാര്‍ഥ കഥ...

ശത്രുതയില്‍ നിന്ന് ഇടപാടിലേക്ക്: ട്രംപ് എന്തിന് ചൈനയിലെത്തി?

ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ബീജിംഗിലേക്കാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും...

തോറ്റിട്ടും കുലുങ്ങാതെ ക്യാപ്റ്റന്‍; സി.പി.എമ്മില്‍ ‘പിണറായി യുഗം’ തുടരുമ്പോള്‍

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കേരളം ഉറ്റുനോക്കിയത് ഒരു കാര്യമാണ്:...

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....