മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

Date:

മലപ്പുറം: മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒന്നര വയസുകാരനെ ഭിത്തിയിലിടിച്ച് കൊന്നു! പിഞ്ചുകുഞ്ഞ് അനുഭവിച്ചത് നരകയാതന

ഒന്നര വയസ്സ്… എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം....

പിണറായിക്ക് നേട്ടം, പക്ഷേ സി.പി.എമ്മിന് വന്‍ തിരിച്ചടിയോ?

കേരള രാഷ്ട്രീയത്തില്‍ നമ്മള്‍ ഒരുപാട് അക്രമങ്ങളും തെരുവ് യുദ്ധങ്ങളും കണ്ടിട്ടുള്ളതാണ്. എന്നാല്‍,...

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...

അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മരണക്കെണിയോ? വിനോദമോ അതോ കൊലച്ചതിയോ?

ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍...