ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍

Date:

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയിലായി. കാസര്‍കോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

ബസില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ആറ് വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാന്‍ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...