ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്

Date:

ആലപ്പുഴ: ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്. സ്‌കൂളില്‍ തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തത്. ആലപ്പുഴി നഗരത്തിലെ ഗവണ്‍മെന്റ് സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്.

ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.

വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സൗദിക്ക് കാവലായി ബ്രിട്ടന്റെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

സൗദി അറേബ്യയ്ക്കു നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിരൂക്ഷമാകുന്നു! റിയാദിലെ...

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....