മോദി ആഗസ്റ്റില്‍ യുക്രൈന്‍ സന്ദര്‍ശിക്കും

Date:

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈന്‍ സന്ദര്‍ശിക്കും. 2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈ മാസമാദ്യം റഷ്യയിലെത്തിയിരുന്നു. യുദ്ധത്തിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ലെന്ന് പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞിരുന്നു. നയതന്ത്ര ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും അതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പുടിനെ അറിയിച്ചിരുന്നു.

ഒരു മാസം മുമ്പ് ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലന്‍സ്‌കി അദ്ദേഹത്തെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അക്കങ്ങള്‍ തെറ്റുന്ന മന്ത്രിമാരും ‘ഫലപ്രഖ്യാപന’ മേളകളും

തമാശയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യംരണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട്!കേള്‍ക്കുമ്പോള്‍ ചെറിയൊരു കണ്‍ഫ്യൂഷന്‍ തോന്നാം.പക്ഷേ,...

തമിഴ് രാഷ്ട്രീയത്തില്‍ ‘ദളപതി’യുടെ മാസ് പൊളിറ്റിക്കല്‍ ത്രില്ലര്‍!

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നത് സിനിമയെപ്പോലും തോല്‍പ്പിക്കുന്ന ക്ലൈമാക്‌സ് സീനുകളാണ്! വെറും...

നാണംകെട്ട് ‘അമ്മ’! ജീവിതത്തിലും അഭിനയം; പുറത്തുവരുന്നത് നാണംകെട്ട കഥകള്‍

മലയാള സിനിമയിലെ വലിയേട്ടന്മാരും തമ്പുരാക്കന്മാരും ചേര്‍ന്ന് നടത്തുന്ന 'അമ്മ' എന്ന സംഘടന...

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്: രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിച്ച് ഇന്ധനവിലയില്‍ വീണ്ടും...